സമിതി പാസ്സാക്കി
1978 നവംബർ 10-12 : ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരം സി.ഡി.എസ്സിൽ
1979 ജനുവരി : "ബാലശാസ്ത്രം' ചുമർപത്രം പ്രകാശനം
1980 ഒക്ടോ 2 നവംബർ 7 : ശാസ്ത്രകലാജാഥ കാരക്കോണം മുതൽ കാസർഗോഡു വരെ
1980 നവംബർ 2 : സയൻസ് സെന്റർ ശിലാസ്ഥാപനം - കോഴിക്കോട്ട്
1981 : യുറീക്ക, ബാലവേദികൾ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു
1982 ഫെബ്രുവരി 11,12 : വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ
1982 നവംബർ 7 : ചെറായി ബാലവേദി സംഗമം
1983 : വിക്രം സാരാഭായ് അവാർഡ് പരിഷത്തിന് ലഭിച്ചു.
1984 : ഗ്രാമശാസ്ത്രസമിതി പ്രവർത്തനം നിർത്തിവെച്ചു
1984 ജൂലായ് 2 : മുണ്ടേരി വനസംരക്ഷണ മാർച്ച്
1984 ജൂലായ് 17-29 : വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കുമെതിരെ പരസ്യ തെളിവെടുപ്പ്.
1984 ഡിസംബർ : ഭോപ്പാൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം
1985 ഏപ്രിൽ 17 : "എവറെഡി ബാറ്ററി ബഹിഷ്കരണാഹ്വാനം
1986 ജനുവരി 1 ഏപ്രിൽ 7 : ഹാലിധൂമകേതുവിന് സ്വാഗതമരുളി
1987 ജൂലായ് 10 : ആരോഗ്യ സർവേ
1987 ജൂലായ് 24-26 : വലപ്പാട് വനിതാ ശിബിരം
1937 ഒക്ടോ 2 നവംബർ 7 : ഭാരത ജനവിജ്ഞാന ജാഥ
1987 നവംബർ 22 : IRTCയുടെ പ്രവർത്തനം ആരംഭിച്ചു.
1987 ഡിസംബർ 19-24 : അഖിലേന്ത്യാ ബാലോത്സവം-തൃശ്ശൂർ
1987 : വൃക്ഷമിത്ര അവാർഡ് ലഭിച്ചു
1988 ഫെബ്രുവരി 11 : AIPSN രൂപീകരിച്ചു - കണ്ണൂരിൽ
1989 ജനു 26 എറണാകുളം : സമ്പൂർണ സാക്ഷരതാ പരിപാടി ഉദ്ഘാടനം
1989 ജൂൺ 5 – 29 : കലാജാഥ മാലിദ്വീപിൽ
1990 ഫെബ്രുവരി 4 : എറണാകുളം സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു.
1990 ജൂൺ 5 : ഗ്ലോബൽ - 500 റോൾ ഓഫ് ഓണർ ലഭിച്ചു.