30-ാം വാർഷികത്തിന്റെ പരിപ്രേക്ഷ്യരേഖയിൽത്തന്നെ കരടുരൂപത്തിൽ ഇവ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.
ആസന്നഭാവിയിൽ നാം കാണുന്നത്. പണ്ടു നാം സ്വപ്നം കണ്ടിരുന്ന വിപ്ലവമല്ല, അതിഭീകരമായ ഒരു തകർച്ചയാണ്. മാനവരാശിയെതന്നെ നാമാവശേഷമാക്കിയേക്കാവുന്ന ഒരു തകർച്ച. അതിൽനിന്ന് രക്ഷപ്പെടുകയെന്നതാണ് ലക്ഷ്യം. ഇതിനായി സ്വീകരിക്കുന്ന മാർഗങ്ങൾ നാം സ്വപ്നംകണ്ട സമൂഹം പിന്നീട് അസാധ്യമാക്കുന്ന വിധത്തിൽ ആയിരിക്കരുത് എന്നു മാത്രം. ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് പൊക്കിൾകൊടി മുറിച്ച (de-linked) പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ എന്ന സങ്കൽപ്പനം അതിജീവനത്തിനും പിന്നീട് സ്ഥായിയായ മാനവവികാസത്തിനും ഒരുപോലെ അനുയോജ്യമാണ്. പരമാവധി ലഭ്യമായേക്കാവുന്ന മൂന്നുനാലു പതിറ്റാണ്ടിനുള്ളിൽ ലോകത്തെമ്പാടുമായി കഴിയാവുന്നത്ര സ്വയംപര്യാപ്തമായ തദ്ദേശീയ സമൂഹങ്ങളെ വളർത്തിക്കൊണ്ടു വരികയെന്നത് ആസന്ന കടമയാണ്. മാനവരാശി ഇതേവരെ കൈവരിച്ചിട്ടുള്ള ശാസ്ത്രസാങ്കേതികനേട്ടങ്ങൾ - അറിവുകളും കൗശലങ്ങളും - വൻതകർച്ചയുടെ ഘട്ടത്തിൽ നഷ്ടമാകാതിരിക്കു ന്നതിനായി, ഈ തദ്ദേശീയ സമൂഹങ്ങളിലൂടെ അവയെ സംരക്ഷിക്കുന്നതിന് ബോധപൂർവം ശ്രമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ,
"ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന മുദ്രാവാക്യം, ഒരു വേള ഇങ്ങനെ പുതുക്കേണ്ടിയിരിക്കുന്നു.
ശാസ്ത്രം മാനവജാതിയുടെ അതിജീവനത്തിന് Science for the Survival of Human Species