പരിമിതി മുതലായ പുസ്തകങ്ങളെ അദ്ദേഹം അതിനിശിതമായി വിമർശിക്കുന്നു. ലെസ്റ്റർ ബ്രൗൺ, ഹെർമൻ ഡലി, ഡെന്നീസ് മെഡോസ്, റെയ്‌ചൽ കാഴ്‌സൺ എല്ലാവരെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അവർ അറിഞ്ഞോ അറിയാതെയോ അസത്യം പറയുന്നവരും ബോധപൂർവം ഭീതി പരത്തുന്നവരുമാണെന്ന് അധിക്ഷേപിച്ചിട്ടുണ്ട്. രണ്ടുകോളത്തിൽ 350ൽ പരം പേജുകളുള്ള ആ പുസ്തകത്തിൽ 2800ൽ പരം റഫറൻസുകൾ കൊടുത്തിട്ടുണ്ട്. സാമാന്യ വായനക്കാരാരും ആ റഫറൻസുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ തുനിയില്ല. അതിന് വലിയ ഒരു ടീം തന്നെ വേണ്ടിവരും. അതിനാൽ അവർ പുസ്തകത്തിന്റെ നിഗമനത്തിലേക്ക് തങ്ങളുടെ ശ്രദ്ധ ചെലുത്തുന്നു. ലോംബോർഗ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
അങ്ങനെ ഈ പുസ്തകത്തിന്റെ സന്ദേശം ഇതാണ്. ഇന്നും നാളെയുമൊക്കെ പിറക്കുന്ന കുട്ടികൾ, വികസിതരാജ്യ ങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും കുട്ടികൾ; കൂടുതൽ ദീർഘായുസ്സുക്കളായിരിക്കും; കൂടുതൽ ആരോഗ്യമുള്ളവരായിരിക്കും; അവർക്ക് കൂടുതൽ ഭക്ഷണം ലഭിക്കും; കൂടുതൽ നല്ല വിദ്യാഭ്യാസം കിട്ടും; അവരുടെ ജീവിത നിലവാരം കൂടുതൽ ഉയർന്നിരിക്കും, കൂടുതൽ വിശ്രമവേള ലഭിക്കും; അവർക്ക് കൂടുതൽ ജീവിതസാധ്യതകൾ ഉണ്ടായിരിക്കും. ആഗോള പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കുന്നതല്ല. അതൊരു സുന്ദരലോകമായിരിക്കും.
സംശയമില്ല, അദ്ദേഹത്തിന്റെ ഭാവനയിൽ അതൊരു മുതലാളിത്തലോകം തന്നെ ആയിരിക്കും. മുതലാളിത്തത്തിന് ശേഷം എന്ത് എന്ന ചോദ്യം ഉദിക്കുന്നതേയില്ല. മുതലാളിത്തത്തിന് 'ശേഷം' ഇല്ല. ഇതിനപ്പുറം മാനവവികാസമില്ല.
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ക്ലബ് ഓഫ് റോം വക്രങ്ങളുടെ ഇടതു പകുതി, ഉയരുന്ന പകുതിയിലാണ് അദ്ദേഹം ഊന്നുന്നത്. അതങ്ങനെതന്നെ തുടരുമെന്നും, വനവിസ്തീർണവും ശുദ്ധജലലഭ്യതയും ഭക്ഷ്യലഭ്യതയും ഒക്കെ കൂടിക്കൊണ്ട് വരികയാണെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും, മുതലാളിത്തത്തെ ഇങ്ങനെ തന്നെ വളരാൻ അനുവദിച്ചാൽ മതിയെന്നും അദ്ദേഹം വാദിക്കുന്നു.
ഇത്തരത്തിലുള്ള വാദങ്ങളുടെ നിജസ്ഥിതി തുറന്നു കാണിക്കേണ്ടത് പരിഷത്തു പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമയാണ്. കപടശാസ്ത്രങ്ങളെപ്പോലെ ശാസ്ത്രകാപട്യങ്ങളുമുണ്ട്. ഇന്നത്തെ പാതയിലൂടെ മുതലാളിത്തത്തിന്റെ പാതയിലൂടെ, സഞ്ചാരം തുടരുകയാണെങ്കിൽ, ഭീകരമായ ഒരു പാരിസ്ഥിതിക ദുരന്തം തീർച്ചയായും പ്രതീക്ഷിക്കാം. അതിവി