ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വളർച്ചയും വികസനവും തമ്മിലുള്ള വ്യത്യാസം കാണാൻ ഇടതുപക്ഷ പാർട്ടികൾക്കുപോലും കഴിയുന്നില്ല. അതി നഗരവത്കരണ ത്തിന്റെയും അസീമിതമായ ഉപഭോഗ വളർച്ചയുടെയും പാതയല്ലാതെ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. റഷ്യയും പഴയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ചൈനയും വിയത്‍നാമും, കൊറിയയും, കുറെയൊക്കെ ക്യൂബയും എല്ലാം ഈ പാത പിൻതുടരുമ്പോൾ, മറ്റൊരു പാതയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. എന്നാൽ ഈ പാതയിലൂടെ പോയാൽ ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ മാനവരാശിയാകെ ഒരു പാരിസ്ഥിതിക പ്രതിവിപ്ലവത്തിന്റെ (ecological counter revolution) നീർച്ചുഴിയിൽ പതിക്കും എന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.
ഏറെ ഒച്ചപ്പാടുണ്ടാക്കിയതും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും സാമൂഹ്യ ശാസ്ത്രജ്ഞർ ഒരേ പോലെ വിമർശിച്ചതുമാണ് ക്ലബ് ഓഫ് റോമിന്റെ വളർച്ചയുടെ പരിമിതി (1972), എന്ന പുസ്തകം. അതുവരെ പിന്തുടർന്നുവന്ന പാതയിലൂടെ തന്നെ മാനവരാശി അതിന്റെ പ്രയാണം തുടരുകയാണെങ്കിൽ അത് ദുരന്തത്തിലേക്ക് നയിക്കും എന്നാണവർ പറഞ്ഞത്. സോഷ്യലിസം ഇതിനു പരിഹാരമാകും എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ ഇതിനെ സാധുകരിക്കുന്നില്ല. മാത്രമല്ല, സോഷ്യലിസം തന്നെ തകരുകയും ചെയ്തിരിക്കുന്നു. ഡോണല്ല മെഡോസും ഡെന്നീസ് മെഡോസും 1992ൽ അതേ പഠനങ്ങൾ ആവർത്തിച്ചപ്പോൾ, കൂടുതൽ കറുത്ത ഭാവിയുടെതായ ഒരു
ചിത്രമാണ് അവർക്ക് ലഭിച്ചത്. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.