- തദ്ദേശ സ്വയംഭരണം, തങ്ങളുടെ ഭാവിഭാഗധേയം നിർണയിക്കുന്നതിൽ ജനങ്ങൾക്കുള്ള അവകാശവും ശക്തിയും വളരണം.
- ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകണം. കൃഷിയും വ്യവസായവും ഇടകലരണം. ജനവാസം നഗരത്തിൽ കേന്ദ്രീകരിക്കരുത്.
- സമത്വം, സ്ഥായിത്വം, ജീവിതഗുണതയിലുള്ള തുടർച്ചയായ വർധനവ്
ഇതൊക്കെയായിരിക്കും ഭാവി സമൂഹത്തിന്റെ മുഖമുദ്രകൾ.
ഇത്തരത്തിലുള്ള സമൂഹമാതൃകകൾ, ഭാഗികമായിട്ടാണെങ്കിലും, അങ്ങിങ്ങായി വളർത്തിക്കൊണ്ടുവരണം. പുതിയ സമൂഹം പഴയതിന്റെ പൂർണനാശത്തിനുശേഷം രൂപപ്പെടേണ്ട ഒന്നല്ല, അതിനുള്ളിൽ തന്നെ രൂപപ്പെടേണ്ട ഒന്നാണ്. ഈ ലക്ഷ്യത്തോടുകൂടിയ സർഗാത്മക പ്രവർത്തനത്തെ വിദ്യാഭ്യാസരംഗത്തോ, ആരോഗ്യരംഗത്തോ, ഊർജരംഗത്തോ, കൃഷിരംഗത്തോ, ഏതിലായാലും വേണ്ടില്ല, സാമൂഹ്യവിപ്ലവത്തിനായുള്ള ഒരു പ്രവർത്തനമാക്കി മാറ്റാം; സാമ്രാജ്യത്വത്തിന്നെതിരായ ഒരു ചെറുത്തുനിൽപ്പുസമരമായി അതിനെ മാറ്റാം.
കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-സാമ്പത്തിക പരിതസ്ഥിതി വിപ്ലവാത്മകമായ ഒന്നല്ല, മുതലാളിത്തത്തിലേക്ക് പ്രവേശിച്ചിട്ടേയുള്ളു, ഇനിയും വളരാനുള്ള സാധ്യതകളുണ്ട് എന്ന ഒരു വിലയിരുത്തലാണല്ലോ 20 കൊല്ലം മുമ്പ് അനീസുർ റഹ്മാൻ നടത്തിയത്. അതേ, മുതലാളിത്തം അതിവേഗം വളരുകയാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ. ഇന്ത്യൻ സമൂഹത്തിലെ ഒരു ന്യൂനപക്ഷം (ശതമാനക്കണക്കിൽ ന്യൂനപക്ഷമെങ്കിലും അംഗസംഖ്യയിൽ ഏതാണ്ട് അമേരിക്കയോളം വരും!) ലോകമുതലാളിത്തത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കയാണ്. ഇന്ത്യയിലെ നഗരങ്ങൾ ഒന്നൊന്നായി "ലോകനിലവാരം' ഉള്ളവയായി മാറാൻ വെമ്പിക്കൊണ്ടിരിക്കയാണ്. ബഹുനിലമാളികകൾ, വിശാലമായ റോഡുകൾ, ആഡംബരവാഹനങ്ങൾ, മെട്രോകൾ, മാളുകൾ, ഭ്രാന്തുപിടിച്ച ഉപഭോഗം.... എല്ലാ ലക്ഷണങ്ങളും കാണാം. കേരളം ആകെ ഒരൊറ്റ ഗ്രാമമാണ് എന്നു പണ്ട് പറയാറുണ്ടായിരുന്നു. ഇന്നത് ഒരൊറ്റ നഗരമായി മാറിക്കൊണ്ടിരിക്കയാണ്. കൊച്ചി മുതലായ നഗരങ്ങളുടെ ചക്രവാളരേഖതന്നെ തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നു. നഗരങ്ങളുടെ ശാപങ്ങളായ ട്രാഫിക് ജാം, മാലിന്യം കുന്നുകൂടൽ, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണപ്രശ്നങ്ങൾ എല്ലാം ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഭരണത്തിലിരിക്കുന്നവരെ പഴിപറഞ്ഞതു കൊണ്ടുമാത്രം ഇവയ്ക്കു പരിഹാരമാകില്ല, ധൂർത്തവും ഉത്തരവാദിത്വരഹിതവും അശാസ്ത്രീയവും ആയ തങ്ങളുടെ ജീവിതരീതി തുടരുന്നിടത്തോളം കാലം ഈവക പ്രശ്നങ്ങൾ കൂടുതൽ മൂർച്ഛിക്കുകയേയുള്ളൂ എന്നവർ തിരിച്ചറിയുന്നില്ല. ഈ തിരിച്ചറിവ് ഉണ്ടാക്കുക എന്നത് ഒരു