ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തുറകളിൽ പരിഷത്ത് പ്രവർത്തിച്ചു വരുന്നു. ഭൂരിപക്ഷത്തിന് അനുകൂലമായ ബദലുകൾ നിർദേശിക്കുകയും ചെറുപരീക്ഷണങ്ങളിലൂടെ ഈ ബദലുകളുടെ സ്വഭാവവും മേന്മയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാൻ പരിഷത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നു."

“ഗ്രാമശാസ്ത്രസമിതികൾ, പ്രസിദ്ധീകരണങ്ങൾ, ക്യാമ്പയിൻ ക്ലാസ്സുകൾ, ബദൽ നിർദേശങ്ങൾ, വിദ്യാഭ്യാസരംഗത്തെ പരീക്ഷണങ്ങൾ, സാക്ഷരത, വിഭവഭൂപട നിർമാണം, അയൽക്കൂട്ടങ്ങൾ....... ഇവയെല്ലാം തന്നെ, പരിഷത്ത് വിഭാവനം ചെയ്ത സാമൂഹ്യ വിപ്ലവം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, ഒരു കാര്യം പരിഷത്തിന് ബോധ്യമായിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും വളരെ പരിമിതമാണ്. സമൂഹത്തിന്റെ മുഖ്യ സാമ്പത്തിക-രാഷ്ട്രീയ ധാരകളെ അത് സ്വാധീനിക്കുന്നില്ല. അങ്ങനെ സ്വാധിനിക്കാൻ എന്നു കഴിയുന്നുവോ, അന്നു മാത്രമേ പരിഷത്ത് വിഭാവനം ചെയ്യുന്ന സാമൂഹിക വിപ്ലവം നടക്കുകയുള്ളൂ. പക്ഷേ, അതോടൊപ്പം മറ്റൊരു കാര്യം കൂടി ബോധ്യമായിരിക്കുന്നു. പ്രഥമദൃഷ്ടിയിൽ ഒറ്റപ്പെട്ടതും, ചെറുതുമായ ഈ നിരവധി പരീക്ഷണങ്ങൾ ഒരു ഘട്ടത്തിൽ ഒരു സമഗ്രവീക്ഷണത്തിന്റെ ഭാഗങ്ങളായി ജനങ്ങൾക്ക് അനുഭവപ്പെടുകയും അങ്ങനെ അളവിൽ വരുന്ന മാറ്റം ഗുണപരമായ ഒരു മാറ്റ'ത്തിലേക്ക് വഴിവെക്കുകയും ചെയ്യും".

ഇവയിലൂടെയെല്ലാം ഭാവിസമൂഹത്തിന്റെ പല സവിശേഷതകളും അവിടെ എത്താനുള്ള ചില കർമ പരിപാടികളും തെളിഞ്ഞു വരുന്നത് കാണാം. ഇതേ രേഖയിൽ തന്നെ പറയുന്നു.

“വിഭവങ്ങളിൽ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തിയും അസമത്വങ്ങൾ പരിമിതപ്പെടുത്തിയുമാണ് പുതിയ സമൂഹ നിർമാണം ത്വരിതപ്പെടുത്തേണ്ടത്. സ്വകാര്യ സ്വത്തവകാശം പൂർണമായി അവസാനിക്കുന്നില്ലെങ്കിലും ഉൽപ്പാദന ഉപാധികളുടെ സാമൂഹികവൽക്കരണം ഉറപ്പുവരുത്തണം. ഉൽപ്പാദനവ്യവസ്ഥ സാമൂഹിക ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രവർത്തിക്കണം. മനുഷ്യശക്തി വിനിയോഗത്തിന് ഊന്നൽ നൽകണം. വസ്തുനിഷ്ഠമായി അത് വികേന്ദ്രീകരണ രാഷ്ട്രീയ സംവിധാനത്തിൽ അധിഷ്ഠിതമായിരിക്കണം."

അങ്ങനെ,

-ഭാവിസമൂഹം: തികച്ചും ജനാധിപത്യപരമായിരിക്കണം. എല്ലാ ജനങ്ങളുടെയും സർഗാത്മകമായ പങ്കാളിത്തം ഇതിനാവശ്യമാണ്. കേന്ദ്രീകൃതവ്യവസ്ഥയിൽ ഇത് സാധ്യമല്ല.

-സമൂഹത്തിന്റെ ചെറുഘടകങ്ങൾക്ക് സാമ്പത്തികവും രാഷ്ട്രീയവും ആയ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/164&oldid=239945" എന്ന താളിൽനിന്ന് ശേഖരിച്ചത്