ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കും എതിരെ പ്രതികരിക്കുകയും ബദലുകൾ നിർദേശിക്കുകയും ചെയ്യുക.

4. അധികാരവികേന്ദ്രീകരണം, പ്രാദേശികതല ആസൂത്രണം, ജനപങ്കാളിത്തത്തോടെയുള്ള വികസനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ ക്രമത്തിനുവേണ്ടി പോരാടുക.
5. സാമ്രാജ്യത്വവിരുദ്ധവും വർഗീയവിരുദ്ധവുമായ നിലപാടുകൾക്കുവേണ്ടി ബോധവൽക്കരണം നടത്തുകയും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
6. സ്വാശ്രയത്വത്തിലൂന്നിയ, പരിസ്ഥിതിക്ക് ക്ഷതമേൽപ്പിക്കാത്ത സ്ഥായിയായ വികസനതന്ത്രങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ബദലുകൾ രൂപപ്പെടുത്തുകയും ചെയ്യുക. ജനങ്ങളിൽ സാങ്കേതികവൈദഗ്ധ്യം വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകുക.
7. സാക്ഷരത, സമൂലമായ വിദ്യാഭ്യാസ പരിഷ്കാരം, ശാസ്ത്രീയ ജലമാനേജ്മെന്റ്, സ്ത്രീ സമത്വം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള നിരന്തരമായ പ്രവർത്തനവും ബോധവൽക്കരണവും നടത്തുക.
8. മുൻപറഞ്ഞ രംഗങ്ങളിലെല്ലാം ആവശ്യമായിടത്ത് മറ്റു പ്രസ്ഥാനങ്ങളുമായി ചേർന്നുകൊണ്ടുള്ള പൊതുവേദികൾ രൂപീകരിച്ച് പ്രവർത്തിക്കുക.
9. ഉപഭോക്‌തൃസംസ്കാരത്തിനും വരേണ്യവർഗഭ്രമങ്ങൾക്കും സംസ്കാര വ്യവസായങ്ങളുടെ ആക്രമണത്തിനും എതിരെ ആശയസമരങ്ങൾ സംഘടിപ്പിക്കുക. ജനങ്ങളുമായി സംവദിയ്ക്കാൻ കഴിയുന്ന ലളിതമായ പുതിയ മാധ്യമങ്ങൾ കണ്ടെത്തുക.
10. ഇന്ത്യയിൽ മുഴുവനുമുള്ള മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളോടും ശാസ്ത്രസംഘടനകളോടും ചേർന്നുകൊണ്ട് ഇന്ത്യൻ ജനതയെ ശാസ്ത്രത്തിന്റെ ആയുധമണിയിക്കാനുള്ള ശ്രമത്തിൽ മുഴുകുക.
35-ാം വാർഷികത്തിൽ അവതരിപ്പിച്ച പരിപ്രേക്ഷ്യരേഖയിൽ ഇങ്ങനെ എഴുതിയിരുന്നു:
കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്കരണം, മിനിമംകൂലി എന്നീ കാര്യങ്ങളിൽ മുന്നോട്ടു പോയിട്ടുണ്ട്. ബാക്കിയുള്ള പ്രവർത്തനങ്ങളാകട്ടെ വിപുലമായ തോതിൽ വികേന്ദ്രീകരണവും ജനപങ്കാളിത്തവും ആവശ്യപ്പെടുന്നവയാണ്..... ഏതാനും പേരുടെ അറിവും കഴിവും മാത്രം ഉണ്ടായാൽ പോരാ. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ബോധപൂർവമായ പങ്കാളിത്തം ആവശ്യമാണ്...... 1974 മുതലുള്ള കഴിഞ്ഞ 23 കൊല്ലത്തെ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ളതായിരുന്നു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം, ഊർജം.... തുടങ്ങി വിവിധ
"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/163&oldid=239944" എന്ന താളിൽനിന്ന് ശേഖരിച്ചത്