പുതിയൊരു ലോകം, പുതിയൊരു ഇന്ത്യ. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, അങ്ങനെയുള്ള കൂട്ടായ ഒരന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്നതിൽ അത് പരാജയപ്പെട്ടു. അതിലെ ആശയങ്ങൾ അപക്വങ്ങളായിരുന്നു; എങ്കിലും ചർച്ചചെയ്യപ്പെടേണ്ടവയായിരുന്നു.
ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണഘട്ടം മുതൽക്കുതന്നെ ഭാവി സമൂഹത്തെക്കുറിച്ചുള്ള ധാരണകൾ, തുടക്കത്തിൽ അവ്യക്തവും അമൂർത്തവും, പതുക്കെപ്പതുക്കെ കൂടുതൽ തെളിഞ്ഞതും ആയ ധാരണകൾ, പരിഷത്തിന്റെ ഉള്ളിൽ വളരാൻ തുടങ്ങിയിരുന്നു. അവയെ ഒരു തീസിസിന്റെ രൂപത്തിൽ അവതരിപ്പിക്കാൻ വേണ്ട സൈദ്ധാന്തിക വ്യക്തത അപ്പോഴും കൈവന്നു കഴിഞ്ഞിരുന്നില്ല. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അതിനുള്ള കഴിവില്ല. എങ്കിലും കാലം ചെല്ലുംതോറും ചിത്രത്തിന് കൂടുതൽ കൂടുതൽ വ്യക്തത വരാൻ തുടങ്ങി. കേരളത്തിന്റെ സമ്പത്ത്, "വിദ്യാഭ്യാസരേഖ', 8-ാം പദ്ധതി: ചർച്ചകൾക്കൊരാമുഖം തുടങ്ങിയ പുസ്തകങ്ങളിലും 1985, 1986, 1987 വർഷങ്ങളിലെ വാർഷിക സുവനീറുകളിലും ഒക്കെ ഇത് കാണാം. ഇവയുടെ ഒക്കെ അടിസ്ഥാനത്തിൽ, 30-ാം വാർഷികത്തിലെ പരിപ്രേക്ഷ്യരേഖയിൽ പരിഷത്ത് വരും കാലത്ത് എറ്റെടുക്കേണ്ട കർമപരിപാടികൾ ഇങ്ങനെ ക്രോഡീകരിച്ചിരിക്കുന്നു.
- ജനങ്ങളിൽ ശാസ്ത്രബോധവും വിമർശനാത്മകമായ സാമൂഹ്യബോധവും സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുക.
- തങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട ശാസ്ത്രസാങ്കേതിക വിജ്ഞാനം ജനങ്ങളിൽ എത്തിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുക.
- ശാസ്ത്രസാങ്കേതിക വിദ്യകളുടെ ജനവിരുദ്ധപ്രയോഗങ്ങൾക്കും അന്ധ
ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം കത്തുകൾക്ക് മറുപടി അയയ്ക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നടത്താത്തവർ, ഏൽപ്പിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നിൽക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാത്തവർ ഇവർക്കാർക്കും നല്ല പരിഷത്ത് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല. മാത്രമല്ല, ഒരു കൊല്ലത്തിൽ ഒരു വൈജ്ഞാനിക ഗ്രന്ഥമെങ്കിലും വായിക്കാത്തവർ, വൈജ്ഞാനിക സാഹിത്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഒരു പ്രയത്നവും നടത്താത്തവർ, സംഘടനായോഗങ്ങളിൽ പങ്കെടുക്കാത്തവർ, സംഘടനാപ്രവർത്തനത്തിന് കൊല്ലത്തിൽ 10 - 12 മണിക്കൂറെങ്കിലും ചെലവഴിക്കാൻ തയ്യാറല്ലാത്തവർ ഇവരാരും നല്ല പരിഷത്ത് പ്രവർത്തകരല്ല. അനുഭാവികൾ ആയിരിക്കാം.