- പരിഷത്തിന് ഉദാത്തമായ ഒരു മാനവിക വീക്ഷണമുണ്ട്. അസമത്വങ്ങളില്ലാത്ത, കൂട്ടായ്മയിലധിഷ്ഠിതമായ, സഹിഷ്ണുതയുള്ള, വരും തലമുറകളോട് നീതി പാലിക്കുന്ന ഒരു സമൂഹമാണ് അതിന്റെ ലക്ഷ്യം.
* ഇത്തരത്തിലുള്ള ഒരു സമൂഹസൃഷ്ടിക്ക് പുതിയ അറിവുകളും പുതിയ സാങ്കേതിക വിദ്യകളും ആവശ്യമാണ്. അവ സൃഷ്ടിക്കുകയെന്നതാണ് പരിഷത്തിന്റെ ഗവേഷണ ലക്ഷ്യം. * ഇന്നത്തേക്കാൾ നല്ലൊരു നാളെ സൃഷ്ടിക്കാൻ തങ്ങൾക്കു കഴിയുമെന്ന ശുഭാപ്തിവിശ്വാസം ജനങ്ങളിൽ വളർത്തുകയെന്നതാണ് വിജ്ഞാന വ്യാപനത്തിന്റെയും വീക്ഷണ വികാസത്തിന്റെയും ആത്യന്തക ലക്ഷ്യം. * അന്ധവിശ്വാസങ്ങളേക്കാൾ അപകടകരം അവയിലേക്കു മനുഷ്വരെ തള്ളിവിടുന്ന സാഹചര്യങ്ങളാണ്; ആ സാഹചര്യങ്ങൾ തിരിച്ചറിയലാണ് ശാസ്ത്രീയമായ ശുഭാപ്തി വിശ്വാസത്തിന്റെ പ്രാരംഭം.
കഴിഞ്ഞിരുന്നു. അവർ, അതേപ്പറ്റി എഴുതിയിരുന്നു. 1990ന് ശേഷം വളരെ അധികം പേർ സോഷ്യലിസത്തിന്റെ പതനത്തെയും ഭാവിയെയും പറ്റി ചിന്തിക്കാൻ തുടങ്ങിയിരുന്നു. അനേകം പേർ സോഷ്യലിസത്തിനെന്തുപറ്റി? എങ്ങനെ എന്ന ചോദ്യം ഉയർത്താൻ തുടങ്ങി. പരിഷത്തിനകത്തും ഈ ചോദ്യം ഉയർത്തപ്പെടുകയുണ്ടായി. 1992 സപ്തംബർ 19-21 തിയതികളിൽ തിരുവനന്തപുരത്ത് വച്ചു നടന്ന പ്രവർത്തകക്യാമ്പിൽ "പരിപ്രേക്ഷ്യചർച്ചയ്ക്ക് ഒരു ആമുഖം' എന്ന ഒരു രേഖ അവതരിപ്പിക്കുകയുണ്ടായി. അതിൽ പറയുന്നു.
“എന്തുകൊണ്ടാണ് സോഷ്യലിസ്റ്റ് ചേരി തകർന്നത്? അതിന്റെ ആഭ്യന്തര വൈരുധ്യങ്ങൾ എന്തൊക്കെ ആയിരുന്നു? ഇക്കാര്യങ്ങൾ നാം ഇതേവരെ ചർച്ചചെയ്യാൻ മുതിർന്നിട്ടില്ല. ഇനിയും അത് ചെയ്യാതിരിക്കുന്നത് ആത്മഹത്യാപരമാണ്. നാം മുന്നിൽ കാണുന്ന സാമൂഹ്യവിപ്ലവത്തിന്റെ രൂപമെന്താണ്? അത് നേടാനുള്ള മാർഗമെന്താണ്? ആ സമൂഹത്തിന്റെ ഘടന എന്തായിരിക്കണം? ഇത്തരം കാര്യങ്ങൾക്ക് തികച്ചും പൂർവനിശ്ചിതരൂപങ്ങൾ സാധ്യമല്ലെങ്കിൽപ്പോലും അവയെക്കുറിച്ച് ചിന്തിക്കാനുള്ള കടമ ഇനിയും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് മാത്രം വിട്ടുകൊടുത്തുകൊണ്ട് നാം, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മന്ത്രം ഉരുവിട്ടിരുന്നാൽ മതിയോ? ഈ ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കാനുള്ള ശ്രമത്തിൽ നമുക്കും പങ്കുചേരേണ്ടെ?”
ഈ ശ്രമത്തിൽ നാം എത്രകണ്ട് പങ്കുചേർന്നിട്ടുണ്ട്? പരിഷത്ത് പ്രവർത്ത കർക്ക് കഴിയുമായിരുന്നത്ര ആഴത്തിലുള്ള അന്വേഷണമോ അപഗ്രഥനമോ നടന്നില്ല എന്നു വേണം പറയാൻ. അങ്ങനെ ഒരു അന്വേഷണം, കൂട്ടായ ഒരന്വേഷണം തുടങ്ങാനുള്ള ഒരു ഉപകരണം എന്ന നിലയിൽ ഈ ലേഖകൻ എഴുതിയതും പരിഷത്ത് 1994ൽ പ്രസിദ്ധീകരിച്ചതുമായ ഒരു പുസ്തകമാണ്