ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചൂഷണം ചെയ്യാനുള്ള ഉപകരണമായാണ് വർത്തിക്കുന്നത്.

(iii) ഈ ആയുധം ഇല്ലാത്ത ഭൂരിപക്ഷത്തിന്റെ കയ്യിൽ അത് എത്തിക്കുകയെന്നതാണ് പരിഷത്തിന്റെ ലക്ഷ്യം.

(iv) സന്ദർഭം ആവശ്യപ്പെടുമ്പോൾ ചൂഷണത്തിനും പീഡനത്തിനും എതിരായി ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷം നടത്തുന്ന സമരത്തിൽ അസന്ദിഗ്‌ധമായി അവരുടെ പക്ഷത്ത് നിൽക്കണം പ്രസ്ഥാനം.

1981 ലെ പ്രവർത്തക പരിശീലന രേഖയിൽ ഇങ്ങനെ പറയുന്നു. ബോധന പ്രവർത്തനം മാത്രം പോര വ്യവസ്ഥിതി മാറ്റാൻ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം കൊടുക്കണം എന്ന് പരിഷത്ത് വിചാരിക്കുകയാണെങ്കിൽ ഇതേവരെയുള്ള പരിഷത്തിന്റെ ഘടനയും പ്രവർത്തനശൈലിയും മാറ്റേണ്ടി വരും. ബോധന പ്രവർത്തനത്തിന് പറ്റിയ ഇന്നത്തെ പ്രവർത്തകരെ മാറ്റി പുതിയ ലക്ഷ്യം വച്ചു പ്രവർത്തിക്കാൻ അനുയോജ്യരായവരെ പ്രവർത്തനം ഏൽപ്പിക്കേണ്ടിവരും. അതോടെ പരിഷത്ത് പരിഷത്തല്ലാതാകും.... ജനങ്ങളുടെ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും ഇവിടെയുണ്ട്... എന്നാൽ പരിഷത്ത് ഇതേവരെ നടത്തിവരുന്ന തരത്തിലുള്ള പ്രവർത്തനം നടത്താൻ പരിഷത്തിനേ കഴിയൂ.

മറ്റൊരിടത്ത് പറയുന്നു: ഇതേവരെ ശാസ്ത്രത്തെ ബഹുജന ശത്രുക്കൾ മാത്രമാണ് ഉപയോഗിച്ചത്... ഇത് തിരുത്താനുള്ള പ്രവർത്തനമാണ് 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന ആശയ പ്രചാരണം. ശൈശവദശയിൽ തന്നെ കൈവിട്ടുപോയ ശാസ്ത്രത്തെ അതിന്റെ ശരിയായ രക്ഷിതാക്കളുടെ - അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ - പക്കൽ തിരിച്ചേൽപ്പിക്കുക എന്ന ലക്ഷ്യവും അതിൽ അടങ്ങിയിരിക്കുന്നു..... ജനങ്ങളെ - എന്നു പറഞ്ഞാൽ അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ബഹുജന സംഘടനകളെയും ശാസ്ത്രാഭിമുഖ്യമുള്ളവരാക്കുക, ശാസ്ത്രീയ ചിന്താഗതിയിലേക്കു നയിക്കുക എന്ന താൽക്കാലിക കടമയാണ് അതിനുള്ളത്. ഈ 'താൽക്കാലിക ഘട്ടം' കുറെ ദശകങ്ങളെങ്കിലും നീണ്ടു നിൽക്കാനാണ് സാധ്യത.

പരിഷത്തിന്റെ സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ച് വ്യക്തമായ ധാരണ അന്നുണ്ടായിരുന്നു. ശാസ്ത്രം എന്ന പദം ചിലപ്പോൾ ആശയക്കുഴപ്പ മുണ്ടാക്കാറുണ്ട്. സാധാരണഗതിയിൽ പ്രകൃതിശാസ്ത്രങ്ങൾക്ക് മാത്രമാണ് ആ പദം ഉപയോഗിക്കാറ്. സാമൂഹ്യശാസ്ത്രങ്ങൾക്ക് ഉപയോഗിക്കാറില്ല. എന്തിന് ഭൂമിശാസ്ത്രത്തെപ്പോലും മാനവിക വിഷയങ്ങളുടെ (humanities) വകുപ്പിലാണ് പെടുത്താറ്. ശാസ്ത്രീയ വീക്ഷണം എന്നു പറഞ്ഞാൽ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/157&oldid=240384" എന്ന താളിൽനിന്ന് ശേഖരിച്ചത്