ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അപഗ്രഥനം. ഏത് തരം വിപ്ലവത്തെയാണ് പരിഷത്ത് വസ്തുനിഷ്ഠമായി സഹായിക്കുന്നത്? ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവം രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജണ്ടയിലുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പരിഷത്തിന് അന്നു കഴിഞ്ഞിരുന്നില്ല. പിന്നീട് 1981ൽ തയ്യാറാക്കിയ പ്രവർത്തക പരിശീലനരേഖയിൽ ഈ ചോദ്യം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. റഹ്മാൻ തന്നെ പരിഷത്തിനെപ്പോലുള്ള ശാസ്ത്ര സംഘടനകളുടെ പങ്കിനെ ഇങ്ങനെ വിലയിരുത്തുന്നുണ്ട് എന്ന് അതിൽ പറയുന്നു.

“ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിനുള്ള പങ്ക് നിർണായകമാണ്. ശാസ്ത്രത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം ജനങ്ങളിൽ ശാസ്ത്രീയമനോഭാവവും ശാസ്ത്രീയാന്വേഷണത്വരയുടെതായ പുതിയൊരു സംസ്കാരവും സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതുവഴി ജനങ്ങളെ അവരുടെ സാമൂഹ്യാനുഭവങ്ങളുടെ ഐന്ദ്രിയ സംവേദനങ്ങളിൽനിന്ന് വ്യക്തമായ ധാരണകളിലേക്കും അപഗ്രഥന മനോഭാവത്തിലേക്കും അതുപോലെ വിധിവിശ്വാസത്തിൽ അധിഷ്ഠിതമായ മുൻവിധികളിൽനിന്ന് സാമൂഹ്യ യാഥാർഥ്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനുസൃതമായി മാറ്റിമറിക്കാൻ തങ്ങൾക്ക് കഴിവുണ്ട് എന്ന ആത്മവിശ്വാസത്തിലേക്കും നയിക്കണം; സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും സ്വന്തം അനുഭവങ്ങൾ ഉദ്ഗ്രഥിക്കാനും മറ്റു പോംവഴികളെക്കുറിച്ച് വ്യവസ്ഥാപിതമായി ചിന്തിക്കാനും അവരെ പ്രാപ്തരാക്കണം. സ്വന്തം ചുറ്റുപാടുകൾ, തങ്ങൾക്ക് അത്രയധികം പരിചിതമല്ലാത്ത കൂടുതൽ വിശാലമായ ഒരു സമൂഹഘടനയുടെ സജിവ ഘടകമാണെന്ന് മനസ്സിലാക്കാനും വിശാലമായ ആ സാമൂഹ്യഘടനയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ അറിവ് ആർജിക്കാനും ജനങ്ങളെ സഹായിക്കണം. ഇതാണ് ശാസ്ത്രത്തിന്റെ രണ്ടാമത്തെ മുഖ്യകർത്തവ്യം”

ഏതാണ്ടിതൊക്കെത്തന്നെയാണ് ശാസ്ത്രീയ ലോകവീക്ഷണം' എന്ന പദംകൊണ്ട് പരിഷത്ത് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിന് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കുക. അപ്പോഴും പരിവർത്തിത സമൂഹത്തെ “സോഷ്യലിസ്റ്റ്' എന്ന ഔപചാരികമായി വിളിച്ചിരുന്നില്ല. 1978ൽ പരിഷത്തിനുണ്ടായിരുന്ന ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കാം.

(i) പ്രകൃതിയിലെയും സമൂഹത്തിലെയും നിയമങ്ങളെപ്പറ്റിയുള്ള അറിവ് മാനവ പുരോഗതിക്ക് ഉപകരിക്കും, ആവശ്യവുമാണ്.

(ii) ഇന്ന് ഈ അറിവ് - ശാസ്ത്രം - ഒരു ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/156&oldid=239930" എന്ന താളിൽനിന്ന് ശേഖരിച്ചത്