സ്ത്രത്തെ നേർക്കുനേർ നോക്കാൻ ശ്രമിച്ചിരുന്നില്ല, കൃത്യമായ സംവർഗങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നില്ല. റഹ്മാൻ തന്റെ പ്രബന്ധത്തിൽ പറയുന്നു: “രാഷ്ട്രീയസംഘടനാ പ്രവർത്തകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ഇത്തരം' ഒരു സംഘടനയ്ക്ക് ഏത് തരം സാമൂഹ്യവിപ്ലവത്തിനാണ് പ്രചോദനം നൽകാൻ ആവുക?” അദ്ദേഹം തുടർന്നു. “ചൂഷണത്തിനെതിരായി ദരിദ്രജനവിഭാഗങ്ങൾ നടത്തുന്ന സമരത്തിൽ ഇത്തരം സംരംഭങ്ങളുടെ പ്രസക്തി എന്ത്?' ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടിയിരിക്കുന്നു. അതേപോലെ തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ ഉൽപ്പാദനശക്തികൾ വികസിപ്പിച്ചെടുക്കുന്നതിൽ രാഷ്ട്രീയസം ഘടനകൾ എത്രത്തോളം ബോധപൂർവം പ്രവർത്തിച്ചിട്ടുണ്ടെന്ന മറുചോദ്യവും ഉണ്ട്. രണ്ടു ചോദ്യത്തിനും ഉത്തരം കാണേണ്ടതുണ്ട്. രണ്ടും സങ്കീർണമായ ചോദ്യങ്ങളാണ്.
ഏത് തരം വിപ്ലവം?
“സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ള ദീർഘകാല സമരങ്ങളുടെ ഫലമായി ഒട്ടനവധി പരിഷ്കാരങ്ങൾ കേരളത്തിൽ ഇതിനകം നടപ്പാക്കപ്പെട്ടിരുന്നു. ഫ്യൂഡൽ-അർധഡൽ ഉൽപ്പാദന ബന്ധങ്ങളിൽനിന്ന് മുതലാളിത്ത ബന്ധങ്ങളിലേക്കുള്ള മാറ്റം കുറെയേറെ പുരോഗമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിലാണ് "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം ഉയർത്തുന്നത്. ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് സമൂഹം തയ്യാറായിട്ടില്ല. സാമൂഹ്യബന്ധങ്ങളിൽ പുതിയൊരു മാറ്റം ഉണ്ടാകാതെതന്നെ നിലവിലുള്ള ഉൽപ്പാദനശക്തികൾക്ക് കുറെക്കാലത്തേക്കുകൂടി വികസിക്കാനാകും... ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കേരളത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവുമാണ്. അങ്ങനെ കേരളത്തിൽ നിലവിലുള്ള സാഹചര്യങ്ങൾ ശാസ്ത്രീയമായ അർഥത്തിൽ വിപ്ലവാത്മകം അല്ല. രാഷ്ട്രീയസമരത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളാത്ത ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അനുകൂലമായ പ്രതികരണം ഉളവാക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്? പുതുതായി ഉരുത്തിരിഞ്ഞുവരുന്ന മുതലാളിത്ത വ്യവസ്ഥിതിയുമായി ഇണങ്ങിപ്പോകാൻ മാത്രം ആഗ്രഹിക്കുന്ന ജനങ്ങൾ, തങ്ങളുടെ ആഗ്രഹ നിവൃത്തിക്ക് ആവശ്യമായ അറിവുകളും കഴിവുകളും എളുപ്പത്തിൽ നേടുന്നതിന് സഹായകരമായ ഒരു മാർഗമായി ഈ ശാസ്ത്രപ്രസ്ഥാനത്തെ കണക്കാക്കുന്നുണ്ടെന്ന് വരുമോ!”
പരിഷത്തിന്റെ ഉപബോധത്തിൽ ഉണ്ടായിരുന്ന അവ്യക്തമായ ചിത്രങ്ങൾക്കും ചോദ്യങ്ങൾക്കും മൂർച്ചയുള്ള വ്യക്തത നൽകി റഹ്മാന്റെ