ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
16

പരിഷത്തിന്റെ പ്രത്യയശാസ്ത്രം


പരിഷത്ത് ഒരു രാഷ്ട്രീയപ്പാർട്ടിയല്ല. ഭരണാധികാരം അതിന്റെ അജണ്ടയിലില്ല. തെരഞ്ഞെടുപ്പ് അതിന്റെ അജണ്ടയിലില്ല. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ചപ്പോൾ രാഷ്ട്രീയവിപ്ലവം നടത്തുന്നതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല. ഇതെല്ലാം സംശയമില്ലാത്ത കാര്യങ്ങളായിരുന്നു. സാമൂഹ്യവിപ്ലവത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കുറെയൊക്കെ ധാരണകൾ ഉണ്ടായിരുന്നു. രീതിയെപ്പറ്റി അത്രതന്നെ വ്യക്തമായ ധാരണയില്ലെങ്കിലും. പക്ഷേ, ശാസ്ത്രത്തിന്, ശാസ്ത്രീയ വിജ്ഞാനത്തിനും ലോകവീക്ഷണത്തിനും സാമൂഹ്യവിപ്ലവത്തിൽ നിർണായകമായ ഒരു പങ്കു വഹിക്കാനുണ്ട് എന്ന ബോധ്യം ഉണ്ടായിരുന്നു. പരിസ്ഥിതിയെ കണക്കിലെടുക്കാതെ, ഭാവിതലമുറകളുടെ അവകാശങ്ങൾ അംഗീകരിക്കാതെ നടത്തുന്ന വിപ്ലവത്തോട് പരിഷത്തിന് താൽപ്പര്യമില്ലായിരുന്നു. ഭാവി സമൂഹത്തിന് പരിഷത്ത് ഒരു പേരും കൊടുത്തിരുന്നില്ല. എന്നാൽ, പരിഷത്ത് പ്രവർത്തകരിലെ നല്ലൊരു ശതമാനം പേർ തങ്ങളുടെ മനസ്സിൽ അതിനെ സോഷ്യലിസം എന്നു വിളിച്ചിരുന്നു. പരിഷത്തിന്റെ പത്താം വാർഷികത്തിൽ ഭാവിയെപ്പറ്റി പല സ്വപ്നങ്ങളും കണ്ടിരുന്നു. അന്ന് ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു കഴിഞ്ഞിട്ടില്ലായിരുന്നു. മുദ്രാവാക്യം അംഗീകരിച്ചിട്ടും അതിന്റെ പൊരുൾ മനസ്സിൽ വേരോടാൻ പിന്നെയും കൊല്ലങ്ങൾ പിടിച്ചു.

1978ൽ നടന്ന ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ കൺവൻഷനെ വിലയിരുത്തിക്കൊണ്ട് ബംഗ്ലാദേശിൽനിന്നുള്ള മുഹമ്മദ് അനിസുർ റഹ്മാൻ സമർപ്പിച്ച "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന പ്രബന്ധത്തിൽ പരിഷത്തിന്റെ പ്രത്യയശാസ്ത്രത്തെ വിലയിരുത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. അതുവരെ പരിഷത്ത് അങ്ങനെ സ്വന്തം പ്രത്യയശാ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/154&oldid=240382" എന്ന താളിൽനിന്ന് ശേഖരിച്ചത്