സാമാന്യമായി പറയാറുണ്ട്. എന്നാൽ ഒരു വശത്ത് ഹിമാചലും ഉത്തരാഞ്ചലും മറുവശത്ത് ഹരിയാനയും ബീഹാറും തമ്മിൽ ഭൂപ്രകൃതിയിലും ജനപ്രകൃതിയിലും അജഗജാന്തരമുണ്ട്. നാഗാലാന്റും മിസോറാമും എവിടെക്കിടക്കുന്നു? ഗോവയും ദാമനും ദിയുവും എവിടെ കിടക്കുന്നു? ആന്ധ്രയിലെ തെലുങ്കാന പ്രദേശങ്ങളും കേരളവും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള കേരളവും ബംഗാളും സാമൂഹ്യമായും രാഷ്ട്രീയമായും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്.
അഖിലേന്ത്യാതലത്തിൽ - എന്നു പറഞ്ഞാൽ പശ്ചിമബംഗാളും കേര ളവും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ - ജനകീയ ശാസ്ത്രപ്രസ്ഥാനം കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് രണ്ടു പ്രധാന മേഖലകളിലാണ്. വിദ്യാഭ്യാസവും പഞ്ചായത്തുതല ശേഷിവികസനവും. വിദ്യാഭ്യാസത്തെ സാമൂഹ്യ പരിവർത്തനത്തിനുള്ള (വിപ്ലവത്തിനുള്ള) ഏജന്റാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവും പുനഃ പരിശീലനവും നൽകുകയെന്നതാണ് വിദ്യാഭ്യാസമേഖലയിൽ ചെയ്യുന്നത്. തദ്ദേശസമൂഹങ്ങൾ സ്ഥാപിക്കുന്ന ഗ്യാൻ വിഗ്യാൻ വിദ്യാലയങ്ങളിലെയും, സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന SSA സ്കൂളുകളിലെയും അധ്യാപകർക്കാണ് മുഖ്യമായും പരിശീലനം നൽകുന്നത്. പത്തു സംസ്ഥാ നങ്ങളിലാണ് ഇത് നടക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ദരിദ്രജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഓരോ ജില്ലയ്ക്കും ശരാശരി 200-300 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നാണ് ഒരു കണക്ക്. എന്നാൽ അവ എത്തേണ്ടവർക്ക് എത്തുന്നില്ല എന്നത് പരസ്യമാണ്. ഒരു രൂപയിൽ 90 പൈസയും വഴിക്കു വച്ചു നഷ്‌ടമാകുന്നു എന്നു പറയപ്പെടുന്നു. NREG, NRHM, SSA.... തുടങ്ങി എന്തെല്ലാം സ്കീമുകളുണ്ട്? എത്ര രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്? എന്തെല്ലാമാണ് അതിന്റെ ചട്ടവട്ടങ്ങൾ ഇവയൊന്നും ഗുണഭോക്താക്കൾക്കറിയില്ല. ഓരോ പഞ്ചായത്തിലും ദരിദ്രപക്ഷത്തുനിന്ന് ചിന്തിക്കുന്ന, ഇക്കാര്യങ്ങളെല്ലാം പഠിച്ചിട്ടുള്ള, നടപ്പാക്കാൻ ഉത്തരവാദപ്പെട്ട പഞ്ചായത്തുകൾക്കുപോലും മാർഗദർശനം നൽകാൻ കഴിയുന്ന ഒരു സന്നദ്ധസാങ്കേതികസംഘത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിൽനിന്നും നാലു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങുന്ന ഒരുസംഘത്തിന് രണ്ടു ഘട്ടങ്ങളിലായി 12 ദിവസത്തെ പരിശീലനം നൽകുകയും സാക്ഷരത, തുടർ സാക്ഷരത, തൊഴിൽ ഗ്യാരണ്ടി, ആരോഗ്യ സുരക്ഷ, സ്വയംസഹായസംഘങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ അതത് പ്രദേശങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക ഇതൊക്കെയാണ് പരിശീലനങ്ങളുടെ ഉള്ളട