ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ള്ളവയുടെ വ്യാപ്തി താരതമ്യേന കുറവാണ്.

3. പഞ്ചാബിലെയും ഹരിയാനയിലെയും സംഘടനകൾ AIPSN അംഗങ്ങളാണെങ്കിലും ഏറിയ പങ്കും അതത് സംസ്ഥാനങ്ങളിൽ മാത്രമായി പ്രവർത്തിക്കുന്നവയാണ്. ഛത്തിസ്‌ഗഢ് ഗ്യാൻ വിഗ്യാൻ സമിതി സംഘടനാപരമായ പ്രശ്നത്തിൽപ്പെട്ടുകിടക്കയാണ്. ഗുജറാത്ത്, രാജസ്ഥാൻ, ഒറീസ്സ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഗ്യാൻ വിഗ്യാൻ സമിതികൾക്ക് ഇനിയും സമൂഹത്തിൽ വേണ്ടത്ര വേരോട്ടം കിട്ടിയിട്ടില്ല, ദേശീയ നേതൃത്വം ഒട്ടേറെ സമയം ഇവയ്ക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ടെങ്കിലും.

4. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, ജമ്മു-കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ചെറിയ കോർ ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. ഗോവ, നാഗാലാൻഡ്, മിസോറാം, ആൻഡമാൻസ് എന്നിവയിൽ ഇപ്പോഴും ഒരു ബന്ധവുമില്ല.

ശാസ്ത്രസാങ്കേതികവിദഗ്‌ധരുടെ പങ്കാളിത്തം, ഭൂമിശാസ്ത്രപരമായ വ്യാപനം, ശാസ്ത്രീയ ലോകവീക്ഷണം, ബന്ധപ്പെടുന്ന വിഷയങ്ങളുടെ വ്യാപ്തിയും സമഗ്രതയും, സംഘടനയുടെ കെട്ടുറപ്പ് എന്നിവകൊണ്ടെല്ലാം കേരള ശാസ്ത്രസാഹിത്യ പരിഷത്തിനൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഹിമാചൽ ഗ്യാൻ വിഗ്യാൻ സമിതി. പോണ്ടിച്ചേരി സയൻസ് ഫോറത്തിനെപ്പറ്റിയും ഇതു പറയാം. ഊഹിക്കാനാകാത്തത്ര വൈരുധ്യങ്ങൾ നിറഞ്ഞതാണ് ബീഹാർ. പഴമയുടെയും ജാതിവൈരങ്ങളുടെയും കേന്ദ്രമാണത്. ഒപ്പംതന്നെ വിപ്ലവചിന്തകൾ നീറിപ്പുകയുന്ന പ്രദേശവുമാണത്. എട്ടു കോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ബീഹാർ ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. അതേ സമയം വർഷാവർഷം നടക്കുന്ന ഐ.എ.എസ്. ആദി പരീക്ഷകളിൽ ഏറ്റവും അധികം ആളുകൾ തെരഞ്ഞടുക്കപ്പെടുന്നതും ഈ സംസ്ഥാനത്തുനിന്നുതന്നെയാണ്. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളോട് മല്ലടിച്ചു വളർന്ന സംഘടനയാണ് ബീഹാർ ഗ്യാൻവിഗ്യാൻ സമിതി. സാക്ഷരതാ പ്രവർത്തനത്തെ അവിടത്തെ ഗ്രാമവാസികൾ യഥാർഥ വിപ്ലവപ്രവർത്തനമായി അംഗീകരിക്കുന്നു. ആയിരക്കണക്കിന് പഞ്ചായത്തംഗങ്ങളെയും നൂറുകണക്കിന് മുഖ്യന്മാരെയും അവർ ഈ പ്രവർത്തകരിൽനിന്ന് തെരഞ്ഞെടുത്തു. അവരെ സാക്ഷരതാപാർട്ടിക്കാർ എന്നു വിളിച്ചു. അടിസ്ഥാനവർഗങ്ങളുടെയും സ്ത്രീകളുടെയും ഉയർന്ന പങ്കാളിത്തമുള്ള സംസ്ഥാനമാണ് ബീഹാർ. മേൽപ്പറഞ്ഞതെല്ലാം, മുമ്പ് ബീഹാറിന്റെ ഭാഗമായിരുന്നതും ഇപ്പോൾ പ്രത്യേകം സംസ്ഥാനമായതുമായ ഝാർഖണ്ഡിനും ബാധകമാണ്. എന്നാൽ ബൗദ്ധിക നേതൃത്വത്തിന്റെ കാര്യത്തിൽ ഇവ രണ്ടിനും പോരായ്മകൾ ഉണ്ട്. വേണ്ടത്ര വിദഗ്‍ധരെ ആകർഷിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ഏത് അഖിലേന്ത്യാ പ്രസ്ഥാനത്തെപ്പറ്റി പറയുമ്പോഴും ഒരു കാര്യം ഓർക്കേണ്ടതുണ്ട്. വളരെയേറെ വൈവിധ്യമുള്ള ഒരു നാടാണ് ഇന്ത്യ. വടക്കെ ഇന്ത്യക്കാർ, തെക്കെ ഇന്ത്യക്കാർ എന്നിങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/150&oldid=240374" എന്ന താളിൽനിന്ന് ശേഖരിച്ചത്