ചേർത്ത് ഭാരത് ജൻ ഗ്യാൻ വിഗ്യാൻ ജാഥ BJGVJ എന്ന പേരിൽ ഇത് നടത്തപ്പെട്ടു. സാക്ഷരതയ്ക്ക് പുറമേ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾകൂടി ഈ ജാഥയിൽ ചർച്ചയ്ക്ക് വിധേയമായി. 1993ൽ BGVSന്റെ ആഭിമുഖ്യത്തിൽ വനിതകളുടെതായ ഒരു അഖിലേന്ത്യാജാഥ സംഘടിപ്പിക്കപ്പെട്ടു. അഞ്ചു ജാഥകൾ, ചരിത്രവനിതയായ ഝാൻസി റാണിയുടെ ഝാൻസിയിൽ സമാപിച്ചു. സമതാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇതാണ്. ഇന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ശക്തമായ ഒരു വിഭാഗമാണ് സമത
1994ൽ നടത്തിയ ഹമാരാദേശ് ജാഥയിലൂടെയാണ് വടക്കെ ഇന്ത്യയിലെ PSM ഘടകങ്ങൾ ശാസ്ത്രത്തിലേക്ക് ശരിക്കും ഉപനയിക്കപ്പെട്ടത്. BGVSഉം AIPSNഉം കൂടിച്ചേർന്നു നടത്തിയ ഒന്നായിരുന്നു അത്. നമ്മുടെ സമൂഹം, അധികാരം ജനങ്ങൾക്ക് എന്നു തുടങ്ങി ഒട്ടനവധി ലഘുലേഖകൾ ഇതിന്റെ ഭാഗമായി രചിക്കപ്പെടുകയുണ്ടായി. ഫെബ്രുവരിയിൽ ഹൈദരാബാദിൽ വച്ചു നടന്ന ആറാം അഖിലേന്ത്യാ ജനകീയ ശാസ്ത്രസദസ്സ് (All India People's Science Congress) ഈ ഉപനയന പ്രക്രിയയിൽ ഗണ്യമായ പങ്കു വഹിച്ചു. അവിടെ അവതരിപ്പിച്ച രണ്ടു നിർദേശങ്ങളായിരുന്നു കോസ്മിക് വോയേജ്, ജോയ് ഓഫ് ലേണിങ് എന്നിവ. 1995 ഒക്ടോബറിൽ വരാനിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തെ അടിസ്ഥാനമാക്കി വ്യാപകമായ തോതിൽ ജ്യോതിഃശാസ്ത്ര പ്രഭാഷണങ്ങൾ (1985ൽ ഹാലി ധൂമകേതുവിനെ വരവേൽക്കാൻ പരിഷത്ത് ചെയ്ത തരത്തിലുള്ള പ്രഭാഷണങ്ങൾ), ഗ്രഹണം വീക്ഷിക്കുന്നതിനായുള്ള സോളാർ കണ്ണടകളുടെ പ്രചാരണം, സമ്പൂർണഗ്രഹണ ദൃശ്യപഥത്തിൽ ഗ്രഹണത്തിന്റെ ദർശനോത്സവങ്ങൾ, കോസ്മിക് ക്ലബുകൾ - ഇങ്ങനെ വിവിധങ്ങളായ പരിപാടികൾ നടന്നു. സാക്ഷരതാ പ്രവർത്തകർ ശുദ്ധശാസ്ത്രവിഷയങ്ങളുമായി പരിചയപ്പെടാൻ തുടങ്ങി. ലക്ഷക്കണക്കിനാളുകൾ 2000 കിലോമീറ്ററോളം വരുന്ന ഗ്രഹണപഥത്തിൽ അങ്ങിങ്ങായി സമ്മേളിച്ച് സമ്പൂർണ സൂര്യഗ്രഹണത്തിന് ദൃൿസാക്ഷികളായി. ഭാവനയിൽ കാണാൻ കഴിയാത്ത ഒരനുഭവമായിരുന്നു അത്. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് ഒട്ടേറെ പുതിയ പ്രവർത്തകരെ അത് നേടിക്കൊടുത്തു. 1985ലെ നക്ഷത്ര ക്ലാസ്സുകൾ പരിഷത്തിന് നേടിക്കൊടുത്തപോലെ.
1994 ഡിസംബറിൽ ഡെൽഹിയിൽ നടത്തിയ അഖിലേന്ത്യാ ബാലോത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു. 1987ൽ തൃശ്ശൂരിൽ വച്ചു നടന്ന ബാലോത്സവത്തിന്റെ അനുഭവമുള്ള സംഘടനകൾ വടക്കേ ഇന്ത്യയിൽ കുറവായിരുന്നു. ബി.ജി.വി.എസിന്റെ ഘടകങ്ങൾക്കെല്ലാം അത് പുതിയ ഒരനുഭവമായിരുന്നു. ഹൈദരാബാദ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പേർ ജോയ് ഓഫ് ലേണിങ്ങ് (Joy of Learning) എന്നായിരുന്നു. അതിന്റെ ചുരുക്കപ്പേരായ - JOL - ജോൽ എന്ന പേരിൽ ആയിരക്കണക്കിന് ചെറുതും