ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ടനകളുടെയും ഉൽപ്പത്തി സാക്ഷരതാ പ്രവർത്തനത്തിൽ നിന്നാണ്. സാക്ഷരതാ യജ്ഞങ്ങൾ നടത്തുന്നതിനും അവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനുമായാണ് ഇവിടങ്ങളിലെ ഗ്യാൻ വിഗ്യാൻ സമിതികൾ (എല്ലാം തന്നെ പ്രത്യേകം പ്രത്യേകം രജിസ്റ്റർ ചെയ്ത സംസ്ഥാന ഗ്യാൻ വിഗ്യാൻ സമിതികളാണ്) എല്ലാംതന്നെ രൂപം കൊണ്ടത്. അതിനു നേതൃത്വം നൽകിയത് സാമൂഹ്യപ്രവർത്തകരായിരുന്നു. പ്രൊഫഷണലുകളായിരുന്നില്ല. അതിൽ പങ്കെടുത്തത് നിരക്ഷരരായിരുന്നു. അതിൽത്തന്നെ ഭൂരിഭാഗം സ്ത്രീകളും. സാക്ഷരതാ വളണ്ടിയർമാരും സംഘാടകരുമായി ഗ്രാമ ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിച്ചവരും ഏറിയ പങ്കും പത്താം ക്ലാസ്സോ അതിൽ താഴെയോ മാത്രം വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു; ആദ്യ വർഷങ്ങളിൽ അവർ സാക്ഷരതാ പ്രവർത്തനത്തിൽ മാത്രം വ്യാപൃതരായിരുന്നു. എങ്കിലും പതുക്കെപ്പതുക്കെ അവരും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ധാരയിലേയ്ക്ക് വരാൻ തുടങ്ങി. 1990ൽ നടന്ന ഭാരത് ഗ്യാൻ വിഗ്യാൻ ജാഥയിലൂടെയാണ് ഇവയിൽ ഭൂരിഭാഗവും രൂപം കൊണ്ടത്. 1987ലെ ജനവിജ്ഞാനജാഥയിലൂടെ രൂപംകൊണ്ട് സംഘങ്ങളിൽ ഏറിയ പങ്കും, മധ്യപ്രദേശ് വിജ്ഞാൻ സഭ, ബീഹാർ വിജ്ഞാൻ മഞ്ച്, ഹരിയാന വിജ്ഞാൻ സഭ മുതലായവ, ഇതിന്റെ ഭാഗമാകാതെ വേറിട്ടുതന്നെ നിലകൊണ്ടു.

ഇവിടെ മറ്റൊരു സംഭവവികാസം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. 1987ലെ ഭാരത ജന വിജ്ഞാന ജാഥയ്ക്ക് ധനസഹായം നൽകിയത് NCSTC ആണെന്നു പറഞ്ഞല്ലോ. അതിന്റെ ഡയറക്ടറായിരുന്ന ഡോ. നരേന്ദ്ര സെഹ്ഗളിന് ജാഥയുടെ ഉള്ളടക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ച് സ്വന്തം ചില ധാരണകൾ ഉണ്ടായിരുന്നു. വെറും ഫണ്ടിങ്ങ് ഏജൻസി മാത്രമല്ല, ജാഥയുടെ സഹസംഘാടകർ കൂടി ആണ് തങ്ങൾ എന്ന ധാരണ ഉണ്ടായിരുന്നു. എന്നാൽ ദേശീയ സംഘാടക സമിതിയുടെയും അദ്ദേഹത്തിന്റെയും ആശയങ്ങൾ അൽപ്പസ്വൽപ്പം വ്യത്യസ്തങ്ങളായിരുന്നു. ഈ വ്യത്യാസം വളർന്നു വന്നു. അവസാനം NCSTC, അതിന്റെ തനത് നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിലുള്ള ഒരു ശാസ്ത്രപ്രചാരണ സംഘം രൂപീകരിക്കുന്നതിലേക്ക് അത് നയിച്ചു. ഭാരത് ജൻ വിഗ്യാൻ ജാഥ (BJVJ) എന്നാണ് രജിസ്റ്റർ ചെയ്ത ആ സംഘത്തിന്റെ പേര്. AIPSNലെ ഏതാനും അംഗങ്ങൾ അതിലും അംഗങ്ങളാണ്. എന്നാൽ അതിലെ ഭൂരിപക്ഷം അംഗങ്ങളും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമയായ ദരിദ്രപക്ഷപാതിത്തം അംഗീകരിക്കാത്തവരാണ്. പലരും മതത്തിന് ശാസ്ത്രത്തിന്റെ ആവരണം നൽകാൻ ശ്രമിക്കുന്നവരാണ്.

1992ൽ ബി.ജി.വി.എസ് രണ്ടാമതൊരു അഖിലേന്ത്യാ ജാഥയ്ക്ക് രൂപം നൽകുകയായിരുന്നു. അതേ സമയം BJVJ യും ഒരു ജാഥക്കു വട്ടം കൂട്ടി. അതിന്റെ നേതൃത്വം പ്രൊഫ. യശ്പാലിനായിരുന്നു. ഈ രണ്ടു പരിപാടികൾ തമ്മിൽ ക്ലാഷ് ചെയ്യും എന്ന അവസ്ഥ വന്നു. അവസാനം രണ്ടുംകൂട്ടി

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/147&oldid=239913" എന്ന താളിൽനിന്ന് ശേഖരിച്ചത്