ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
15

മുന്നൂറിൽപരം ജില്ലകൾ
മൂന്നുലക്ഷത്തിലധികം അംഗങ്ങൾ


1987 ലെ ഭാരത ജന വിജ്ഞാന ജാഥയ്ക്കുശേഷമുള്ള രണ്ടു പതിറ്റാണ്ടിനുള്ളിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനുണ്ടായ വളർച്ച ചെറുതല്ല. പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും അതിന് സംസ്ഥാനതലത്തിലും ജില്ലാ ബ്ലോക്ക് തലങ്ങളിലും പലയിടത്തും പഞ്ചായത്ത് തലങ്ങളിലും സംഘടനാ സംവിധാനങ്ങളുണ്ട്. നേരത്തെ പറഞ്ഞപോലെ, ചുരുക്കം ചിലവ, DSF, ഏകലവ്യ തുടങ്ങിയവ മാത്രമാണ് ബഹുജന സംഘടനകളല്ലാത്തവ. ഹിമാചൽ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് അടിസ്ഥാന ഘടകങ്ങളുണ്ട്. അമ്പതിനായിരത്തിലധികം അംഗങ്ങളും ഉണ്ട്. മറ്റു പലസംസ്ഥാനങ്ങളിലും ആയിരക്കണക്കിനും പതിനായിരക്കണക്കിനും അംഗങ്ങളുണ്ട്. തെക്കെ ഇന്ത്യയിലെയും ബംഗാളിലെയും സംഘടനകൾ ഉൽപ്പത്തികൊണ്ടും അംഗത്വചേരുവകൊണ്ടും വടക്കെ ഇന്ത്യയിലെ സംഘടനകളിൽനിന്ന് വ്യത്യസ്തമാണ്. ശാസ്ത്രപ്രചാരണത്തിലൂടെയാണ് ഇവ രൂപംകൊണ്ടത്. അതിനാൽ തന്നെ അവയുടെ നേതൃത്വത്തിലും അണികളിലും അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, മുതലായ പ്രൊഫഷണലുകളുടെയും മധ്യവർഗത്തിൽനിന്നു വന്ന മറ്റുള്ളവരുടെയും പ്രാചുര്യം കാണാം. ഉദാഹരണത്തിന്, ആന്ധ്രയിലെ ജനവിജ്ഞാന വേദികയിൽ 150ൽപ്പരം ഡോക്ടർമാർ അംഗങ്ങളായും നേതൃത്വത്തിലുമുണ്ട്. തമിഴ്‌നാട്ടിലെ തമിഴ്‌നാട് സയൻസ് ഫോറത്തിലും കേരളത്തിലെ ശാസ്ത്രസാഹിത്യ പരിഷത്തിലും കർണാടകത്തിലെ കന്നഡ രാജ്യ വിജ്ഞാന പരിഷത്തിലും ഇത് കാണാം. പശ്ചിമബംഗവിജ്ഞാൻ മഞ്ചിന്റെയും സ്വഭാവം ഇതുതന്നെ ആണ്. കർണാടകയിലെ ഭാരത ജ്ഞാന വിജ്ഞാന സമിതിയുടെസ്വഭാവം വ്യത്യസ്തമാണ്. അതിന്റെയും വടക്കെ ഇന്ത്യയിലെ മറ്റു സംഘ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/146&oldid=239912" എന്ന താളിൽനിന്ന് ശേഖരിച്ചത്