ടിതവും ഇടതടവില്ലാത്തതും ആയ ഒരു ക്യാമ്പെയിനാണ്. നിരക്ഷരതാ നിർമാർജനം. രാഷ്ട്രജീവിതത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ക്യാമ്പയിൻ നടത്തേണ്ടത്. രാജ്യത്തെ സാമൂഹ്യ സാമ്പത്തിക നേതൃത്വമാണ് ഇത് സംഘടിപ്പിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന-തദ്ദേശീയ ഗവൺമെന്റുകളും എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും എല്ലാ സന്നദ്ധ സംഘടനകളും എല്ലാ വിദ്വാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തെ അഭ്യസ്തവിദ്യരായ പുരുഷന്മാരും സ്ത്രീകളും എല്ലാം ഇതിൽ പങ്കാളികളായിരിക്കണം. അതിനാവശ്യമായ ആവേശം ഉണ്ടാക്കാനും ആവേശം വളർത്താനും ഇത് വേണം.
e) ഇത് സാധ്യമാണ് എന്ന് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാപരിപാടി തെളിയിച്ചിരിക്കുന്നു.... കേരള സംസ്ഥാനത്താകെ തന്നെ ഇത്തരമൊരു ക്യാമ്പെയിൻ ആസൂത്രണം ചെയ്തു വരികയാണ്....
f) BGVJയുടെ സംഘാടന പ്രവർത്തനത്തിന്റെ ഒരു ഭാഗം ജില്ല അടിസ്ഥാനത്തിലുള്ള സാക്ഷരതാ പദ്ധതികൾക്ക് രൂപം നൽകുക എന്നതായിരിക്കും.
g) എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും, ചില സംസ്ഥാനങ്ങളിൽ കൂടുതലും സമ്പൂർണ സാക്ഷരതാ പദ്ധതികൾ ജാഥ കഴിയുമ്പോഴേയ്ക്കും തുടങ്ങിയിരിക്കും.
h) ജാഥയുടെ ഈ രണ്ടാം ഘട്ടത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് നിരക്ഷരത 'നിർമാർജനം' ചെയ്യുന്നതിന് ഒരു പരിപാടി ഉണ്ടാക്കാം.
i) നിരക്ഷരതാ നിർമാർജനത്തിന് വേറെ ഒരു വഴിയും ഇല്ല. ഈ മാതൃക മാത്രമെ ഉള്ളു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ, ചില സാമാന്യവൽക്കരണങ്ങൾ നടത്താം:
- ഏതൊരു സാക്ഷരതാ പരിപാടിയും വിജയമാക്കണമെങ്കിൽ അത് ഒരു ബഹുജന
ക്യാമ്പയിൻ ആയിത്തീരണം.
- എല്ലാ ജനങ്ങളും എല്ലാ സംഘടനകളും ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമെന്യെ
അതിൽ പങ്കെടുക്കണം.
- വെറും ധാർമിക പിന്തുണ മാത്രം പോര, പ്രയത്നവും അതിനാവശ്വമായ സംഘടനാ സംവിധാനങ്ങളും വേണം, വിഭവങ്ങളും വേണം.
- ഗവൺമെന്റിന്റെ പൂർണമായ പങ്കാളിത്തം വേണം.
- പ്രതിബദ്ധതയുള്ള ഒരു കോർ ടീം ഉണ്ടാകണം, പ്രയത്നത്തിന്റെ ഭൂരിഭാഗവും
സന്നദ്ധപ്രവർത്തനമാകണം, പ്രതിഫലത്തിനുവേണ്ടിയാകരുത്.
- ജില്ലാ സാക്ഷരതാ ക്യാമ്പെയിനിനോടൊപ്പം സമ്പൂർണ പ്രൈമറി വിദ്യാദ്യാസ ക്യാമ്പയിനും നടത്തണം. ഇല്ലെങ്കിൽ ചെയ്തതെല്ലാം വെറുതെ ആകും.
j) ഇന്ത്യയിലെ പല ജില്ലകളും ഇത്തരം ഒരു കുതിച്ചുചാട്ടത്തിന് പക്വമാണ്. എന്നാൽ ഹിന്ദി മേഖല വളരെ പിന്നോക്കമാണ്. നേതൃത്വം നൽകാൻ കഴിയുന്ന, പ്രതിബദ്ധ തയും കഴിവുമുള്ള, സന്നദ്ധപ്രവർത്തകരുടെ ഒരു കോർ ടീം ഇന്നവിടങ്ങളിൽ ഇല്ല. BGVJയുടെ ഒരു പ്രധാന ലക്ഷ്യം ഇത്തരമൊരു ടീമിനെ വളർത്തിയെടുക്കുക എന്നതാണ്.