AIPSNന് ഒരു കുറിപ്പ്
1989 ജൂലായ് 1, 2 തിയതികളിൽ പോണ്ടിച്ചേരിയിൽവച്ചു നടന്ന AIPSN നിർവാഹക സമിതി യോഗത്തിൽ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ (BGVJ) സംഘടിപ്പിക്കുന്നതിൽ AIPSN സജീവമായി പങ്കെടുക്കണമെന്നു തീരുമാനിച്ചു. എന്നാൽ കേന്ദ്രങ്ങളുടെ എണ്ണം ചുരുക്കണം, എവിടെയൊക്കെ നമുക്ക് തുടർന്ന് സാക്ഷരതാ പ്രവർത്തനം നടത്താൻ പറ്റുമോ അവിടെ മാത്രം മതി എന്ന് ചിലർ അഭിപ്രായപ്പെട്ടു. മുഖ്യമായും തെക്കെ ഇന്ത്യയിൽ. അതല്ലാ, എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് മറ്റൊരു വിഭാഗം വാദിച്ചു. അവസാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽതന്നെ നടത്താമെന്ന ധാരണയിലെത്തി. പല ഹിന്ദി സംസ്ഥാനങ്ങളിലും AIPSN അംഗങ്ങൾ ഇല്ലാത്തതിനാൽ, മറ്റുള്ള സംഘടനകളുടെ സഹായം തേടേണ്ടിവരും എന്ന ധാരണയിലെത്തി. ഈ യോഗത്തിലും പിന്നീടും നടന്ന പല തരം ചർച്ചകൾ, BGVJയുടെ പല ഘടകങ്ങളും കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അതിൽ ചില കാര്യങ്ങളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
I. BGVJ കൊണ്ട് സാക്ഷരതയ്ക്ക് യഥാർഥത്തിൽ എന്തു ഗുണമാണുണ്ടാകുക? എത്തരം തുടർ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്?
II. BGVJയും സാക്ഷരതാ ക്യാമ്പെയിനും നടത്തുന്നതിന് AIPSN ആണോ ഏറ്റവും അനുയോജ്യമായ സംഘടന?
III. AIPSN അംഗസംഘടനകൾക്ക് BGVJകൊണ്ട് എന്തു നേട്ടം (അഥവാ കോട്ടം ആണുണ്ടാകുക?
BGVJയും സാക്ഷരതയും
a) ഇന്ത്യയിൽ സാർവത്രികസാക്ഷരത കൈവരിക്കുന്നതിന് പ്രവർത്തിക്കുന്നവരോ അതിനാഗ്രഹിക്കുന്നവരോ ആയ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും അവയെ ഒരു മഹാധാരയിലേക്ക് കൊണ്ടു വരാനും BGVJ സഹായിക്കും.
b) BGVJ മനസ്സാക്ഷി ഉണർത്തുന്നതിനുള്ള ഒരു ബോധവത്കരണ പരിപാടിയാണ്. അതിന്റെ വലുപ്പം കൊണ്ടുതന്നെ സാക്ഷരതയെ ജനങ്ങളുടെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ഒരു പ്രധാന അജണ്ടയാക്കി മാറ്റാനും അതിന് സാധിക്കും. ഗവൺമെന്റിന്റെയും ജനങ്ങളുടെയും ദൃഷ്ടിയിൽ അടിയന്തര പരിഹാരം ആവ ശ്യമുള്ള ഒരു രാഷ്ട്രീയ പ്രശ്നമായി അതിനെ കാണണം.
c) നേരിട്ട് അക്ഷരം പഠിപ്പിക്കുകയല്ല BGVJയുടെ ലക്ഷ്യം. പക്ഷേ, ജാഥയുടെ ഫലമായി രൂപപ്പെടുന്ന സാക്ഷരതാപദ്ധതികൾ നടപ്പാക്കാൻ പറ്റുന്നിടത്തെല്ലാം നമ്മൾ സഹായിക്കേണ്ടതാണ്. മറ്റിടങ്ങളിൽ എങ്ങനെ മുന്നോട്ടുപോകാമെന്നതിന് മൂർത്തമായ നിർദേശങ്ങൾ നൽകുന്നതാണ്.
(d) കഴിഞ്ഞ 40 വർഷമായി ഗവൺമെന്റും സന്നദ്ധസംഘങ്ങളും അവിടവിടെയായി നടത്തുന്ന സാക്ഷരതാക്ലാസ്സുകൾ കേവലമായിത്തന്നെ വർധിച്ചുവരുന്ന നിരക്ഷരതയിൽ ഒട്ടും തന്നെ കുറവു വരുത്താൻ സഹായിച്ചിട്ടില്ല. നമുക്ക് വേണ്ടത് നിരക്ഷരത പൂർണമായും നിർമാർജനം ചെയ്യുന്നതിനായുള്ള ദേശവ്യാപകവും സുഘ