ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ത്തിൽ തന്നെ പ്രകടമായിരുന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങൾ കാണാം.

AIPSN രൂപീകരിച്ച് ഒരു കൊല്ലം കഴിയുന്നതിനുമുമ്പുതന്നെ സാക്ഷരത രാഷ്ട്രത്തിന്റെ അജണ്ടയായി മാറി. ഒരു വശത്ത് എറണാകുളത്തെ സമ്പൂർണ സാക്ഷരത, മറുവശത്ത് 1990ലേക്ക് വിഭാവനം ചെയ്യുന്ന ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ. ഇത് രണ്ടിനോടും യോജിക്കാത്ത പലരും AIPSNൽ ഉണ്ടായിരുന്നു. 1989ൽ പോണ്ടിച്ചേരിയിൽ വച്ചു നടന്ന AIPSN യോഗത്തിൽ ഇതിനെപ്പറ്റി വലിയ തർക്കം ഉണ്ടായി. അവസാനം ജാഥ നടത്താൻ തീരുമാനിച്ചപ്പോൾ അതിന്റെ വിശദമായ പ്രോജക്റ്റ് ഉണ്ടാക്കാൻ ഏറ്റവും അധികം സഹായിച്ചത് ഡോ.ടി.സുന്ദർരാമൻ (പോണ്ടിച്ചേരി സയൻസ് ഫോറം) ആണ്. 1989 ഫെബ്രുവരിയിൽ പ്രോജക്റ്റ് സമർപ്പിക്കപ്പെട്ടു, മാർച്ചിൽ അംഗീകരിക്കപ്പെട്ടു. അനിൽ ബോർദിയ, ലക്ഷ്മീധർ മിശ്ര, അനിതാ കൗൾ മുതലായ ഉദ്യോഗസ്ഥരുടെയും സാം പിത്രോദ, ജയരാം രമേഷ് മുതലായ ഉന്നതരുടെയും പൂർണമായ പിന്തുണ ഉണ്ടായിരുന്നു. ആഗസ്റ്റോടുകുടി BGVS രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രസിഡണ്ടായിരിക്കാൻ മാൽകം എസ്. ആദിശേഷയ്യ സമ്മതിച്ചത് രണ്ടു നിബന്ധന പ്രകാരമായിരുന്നു. ഒന്ന് ഞാൻ സെക്രട്ടറി ആയിരിക്കണം, പരിഷത്തിന്റെ പൂർണപിന്തുണ വേണം. രണ്ട്: ഔപചാരിക യോഗങ്ങൾ മദ്രാസിലോ ഡൽഹിയിലോ വയ്ക്കണം. മറ്റിടങ്ങളിലേക്ക് യാത്രചെയ്യാൻ ആരോഗ്യം സമ്മതിക്കില്ല. രണ്ടും അംഗീകരിച്ചു. അങ്ങനെ അദ്ദേഹം അധ്യക്ഷനായും ഞാൻ സെക്രട്ടറിയായും E.K. നാരായണൻ ട്രഷറർ ആയും BGVS രൂപീകരിക്കപ്പെട്ടു. 1989 ഡിസംബർ 22 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരു കൊല്ലത്തിനുള്ളിൽ, ആദ്യം ജാഥ നടത്തുന്നതിനും പിന്നീട് സാക്ഷരത നടത്തുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളിലും BGVS സംസ്ഥാന ഘടകങ്ങൾ രൂപീകരിക്കപ്പെട്ടു. ശക്തമായ PSM യൂണിറ്റുകളുള്ള ഇടങ്ങളിൽ അവയുടെ നിയന്ത്രണത്തിൽ. അല്ലാത്തിടത്ത് പ്രത്യേകമായി. അങ്ങനെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ്സ, രാജസ്ഥാൻ, ഗുജറാത്ത്, യു.പി, ഹരിയാന, പഞ്ചാബ്, ഹിമാചൽ, അസം, ത്രിപുര, ബീഹാർ എന്നിവിടങ്ങളിലൊക്കെ BGVS ഘടകം രൂപീകരിച്ചു. പശ്ചിമബംഗാളിൽ BGVS രൂപീകരിച്ചില്ല. PBVM സാക്ഷരതയിൽ ഏർപ്പെട്ടതുമില്ല. അവിടെ സാക്ഷരതയ്ക്കായി മുഖ്യമന്ത്രി ജ്യോതിബസുവിന്റെ അധ്യക്ഷതയിൽ BSPS -ബംഗീയ സാക്ഷരതാ പ്രചാർ സമിതി എന്ന സംഘടന നേരത്തെ തന്നെ ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ BGVS അതിവേഗം വ്യാപിച്ചു. സംസ്ഥാനതലത്തിൽനിന്ന് ജില്ലാതലത്തിലേക്കും താഴോട്ടും. പൂർണമായും കേന്ദ്രഗവൺമെന്റിന്റെ ധനസഹായത്തോടെയാണത് പ്രവർത്തിച്ചിരുന്നത്. അതിന് പ്രത്യേകമായ ഒരുകീഴ്മേൽ ക്രമം ഉണ്ടായിരുന്നു. AIPSN ആകട്ടെ തികച്ചും ഫെഡറൽ. ഫണ്ടില്ലതാനും. രണ്ടുമൂന്നു കൊല്ലം ഞാൻ BGVS സെക്രട്ടറിയും AIPSN പ്രസിഡണ്ടും ആയി തുടർന്നു.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/142&oldid=239907" എന്ന താളിൽനിന്ന് ശേഖരിച്ചത്