നായി അനുവദിച്ചു. 26 സംഘടനകൾ കൂടിച്ചേർന്നൊരു ദേശീയ സംഘാടക സമിതിക്ക് (National Organizing Committee- NOC) രൂപം നൽകി. മറാഠി വിജ്ഞാൻ പരിഷത്തിലെ പ്രൊഫ. ഉദ്ഗാവോങ്കർ ആയിരുന്നു അതിന്റെ ചെയർമാൻ; ഞാൻ സെക്രട്ടറിയും. DSFന്റെ ഡി. രഘുനന്ദൻ ആയിരുന്നു ഓർഗനൈസിങ്ങ് സെക്രട്ടറി. NOC രജിസ്റ്റർ ചെയ്ത ഒരു സംഘടനയല്ല. അതിനാൽ NOCക്ക് വേണ്ടി DSF ഗ്രാന്റ് സ്വീകരിച്ചു. ജാഥ ഒരു വൻ വിജയമായിരുന്നു. വ്യാപകമായ മീഡിയാ കവറേജ് കിട്ടി. നവംബർ 7ന് ഭോപ്പാലിൽ നടന്ന സമാപനത്തിൽ പങ്കെടുക്കാൻ ചാർട്ടർ ചെയ്ത ഒരു പ്രത്യേക തീവണ്ടി നിറയെ പരിഷത്ത് പ്രവർത്തകർ പോയി. ഭോപ്പാൽ പരിപാടിയും ഗംഭീരമായി. NOC പുറമെ ഓരോ സംസ്ഥാനത്തിലും സംസ്ഥാന സംഘാടക സമിതിയും (SOC) പിന്നെ ജില്ലാ സംഘാടക സമിതിയും (DOC District Organizing Committee) പ്രാദേശിക സംഘാടക സമിതിയും (LOC- Local Organizing Committee) ഉണ്ടാക്കിയിരുന്നു. നേരത്തെതന്നെ സംഘടന ഉണ്ടായിരുന്ന 8-10 സംസ്ഥാനങ്ങളിൽ അതത് സംഘടനയാണ് SOCക്ക് നേതൃത്വം നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ അഡ്ഹോക് സമിതികൾ ഉണ്ടാക്കുകയാണ് ചെയ്തത്. ജാഥ കഴിഞ്ഞപ്പോഴേയ്ക്കും അവയ്ക്കൊക്കെ നിയതമായ സംഘടനാസ്വഭാവം കൈവന്നു.
1988 ഫെബ്രുവരിയിൽ പരിഷത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ വച്ചു ചേർന്ന അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസിൽ വച്ച് ഈ സംഘടനകൾ ഫെഡറേറ്റ് ചെയ്ത് ഔപചാരികമായി ഒരു All India People's Science Network - AIPSN രൂപീകരിച്ചു. ചെയർപേഴ്സനായി പ്രൊ.ഉദ്ഗാവോങ്കറും സെക്രട്ടറിയായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് ഒരു സംഘടനാരൂപം കൈവന്നു. പക്ഷേ, അത് ഔപചാരികമായി രജിസ്റ്റർ ചെയ്ത ഒരു സംഘടന ആകാൻ പിന്നെയും രണ്ടുകൊല്ലം പിടിച്ചു. പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന ക്ലാസ്സുകൾ എടുക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ആദ്യത്തെ പരിപാടി. 50 സ്ലൈഡുകൾ വീതമുള്ള 5 ക്ലാസ്സുകളായാണ് ഇത് വിഭാവനം ചെയ്തത്. അവ തയ്യാറാക്കുന്നതിനായി 1988 മെയിൽ ഹൈദരാബാദിലെ NGRI (National Geophysical Research Institute)യിൽ വച്ചു നടന്ന 4 ദിവസത്തെ ക്യാമ്പ് അത്യന്തം ഉത്സാഹജനകമായിരുന്നു. പ്രവർത്തകരുടെ ഇടയിൽ സുഖകരമായ ഒരു സാഹോദര്യം സൃഷ്ടിക്കുവാൻ അതിനു കഴിഞ്ഞു. NGRI ഡയറക്ടർ ഡോ. വിനോദ് കൗർ പരിഷത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു (പരിഷത്തിന് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അനിൽ ബോർദിയ, ഡോ.എൽ.സി. ജെയിൻ, ഡോ. എ.കെ.എൻ. റെഡ്ഡി, ഡോ. മാൽകം എസ്. ആദിശേഷയ്യ, ഡോ. വസന്ത് ഗവാരിക്കർ, പ്രൊ. എം.ജി.കെ. മേനോൻ, പ്രൊ. യശ്പാൽ, ശ്രീ. കെ.ആർ. നാരായണൻ, ശ്രീ. കൃഷ്ണകാന്ത്.... ഇങ്ങ് നാട്ടിൽ ഡോ. കെ.