ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

(iii) സോപ്പ്, കൂൺ, പന്നി, പോട്ടറി, അലങ്കാരമത്സ്യം എന്നിവയിൽ ഭാവി സംരംഭകർക്കുള്ള പരിശീലനം

(iv) KILAയുമായി കൂടിച്ചേർന്ന് പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് പരിശീലനം

(v) ഊർജമേഖലയിലെ കൺസൾട്ടൻസി

IRTCക്ക് തുടക്കം മുതലേ ഉണ്ടായിരുന്ന ഒരു ദൗർബല്യം അത് ഒരു സ്ഥിരം സംവിധാനമല്ലെന്നത് ഇപ്പോഴും അതിനെ ശക്തമായി അലട്ടിക്കൊണ്ടിരിക്കുക യാണ്. അതിനാൽ അക്കാദമിക നേതൃത്വം നൽകാൻ കഴിവുള്ളവരെ ആകർഷിക്കാൻ പറ്റുന്നില്ല. IRTCയുടെ മേലുള്ള ഡിമാന്റ് വർധിച്ചു വരികയാണ്. സപ്ലൈ ചെയ്യാനുള്ള കഴിവ് പരിമിതമായിത്തന്നെ തുടരുന്നു. പുതിയ മാനങ്ങളിലേക്കുള്ള ഒരു കുതിച്ചുചാട്ടത്തിന് അത് തയ്യാറെടുത്തുവരികയാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/135&oldid=239897" എന്ന താളിൽനിന്ന് ശേഖരിച്ചത്