ഭാഗമായി ഒഞ്ചിയം പഞ്ചായത്തിൽ വച്ചാണ്. വളരെ ചെലവു കുറഞ്ഞ, നൂതനമായ ഒരു രീതി ഇതിനുവേണ്ടി വികസിപ്പിച്ചെടുത്തു. ഈ പഞ്ചായത്തുകളുടെ സാമ്പത്തിക സാമൂഹിക വികസനത്തിന് ഈ പദ്ധതിയിലൂടെ ഉണ്ടാക്കാൻ പറ്റുമായിരുന്ന നേട്ടങ്ങളിൽ ചെറിയൊരു ശതമാനമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഓരോ പഞ്ചായത്തിലും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകൾക്കും പൊതുവായ ഒരു കാരണമുണ്ട്. വ്യത്യസ്ത ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും സങ്കലിത ശക്തി പൂജ്യമായി മാറുന്നു എന്ന അവസ്ഥ.
ഈ രണ്ടു പ്രോജക്റ്റുകളെയും കുറിച്ച് ഏറെ അപവാദ പ്രചരണങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമായ കുപ്രചാരണങ്ങളാണ്. ഊർജരംഗത്ത് നടന്ന DEFENDUS പഠനം, ലൈൻ നഷ്ട പഠനം, CFL ഹാർമോണിക്സ് പഠനം, ചൂടാറാപ്പെട്ടി മുതലായവയും ഉയർന്ന നിലവാരം പുലർത്തിയവയാണ്, പ്രയോഗത്തിൽ വന്നവയാണ്. സോപ്പുനിർമാണം, പന്നി വളർത്തൽ, കൂൺ കൃഷി, പോട്ടറി, അലങ്കാര മത്സ്യം മുതലായി ചെറുസംരംഭകരെ ഉദ്ദേശിച്ച് തേച്ചുമിനുക്കിയ സാങ്കേതിക വിദ്യകൾക്ക് പ്രചാരമുണ്ട്, ആവശ്യക്കാരുമുണ്ട്.
IRTCക്ക് നിർണായകമായ മേൽക്കൈ നേടിക്കൊടുത്ത മറ്റൊന്ന് ഏറോബിക് കമ്പോസ്റ്റിങ്ങിലൂടെ നടത്തുന്ന മാലിന്യസംസ്കരണമാണ്. ചാലക്കുടിയിലെ 2 ടൺ പ്ലാന്റ് കഴിഞ്ഞ 7-8 കൊല്ലമായി പ്രവർത്തിച്ചു വരികയാണ്. പാലക്കാട് മുൻസിപ്പാലിറ്റിയുടെ 10 ടൺ ദിനം ശേഷിയുള്ള പ്ലാന്റിന്റെ സാങ്കേതിക ഡിസൈൻ IRTC നൽകിയതാണ്. ഗുരുവായൂരിൽ 10 ടൺ /ദിനം ശേഷിയുള്ള ഒരു പ്ലാന്റിന്റെ ചുമതല IRTCയെ ഏൽപ്പിച്ചിരിക്കയാണ്. ഒട്ടേറെ പഞ്ചായത്തുകളിൽനിന്ന് ഡിമാന്റ് വന്നു കിടപ്പുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പഞ്ചായത്തുകൾക്ക് നീർത്തടാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാനുകൾ ജനപങ്കാളിത്തത്തോടെ തയ്യാറാക്കിക്കൊടുക്കുകയെന്നത് IRTCയുടെ ഒരു പ്രധാന പ്രവർത്തനമായി ത്തീർന്നിരിക്കുന്നു. എന്നാൽ ജല മാനേജ്മെന്റിനും മണ്ണ് സംരക്ഷണത്തിനുമുള്ള എൻജിനീയറിങ്ങ് പ്ലാൻ ഉണ്ടാക്കാനല്ലാതെ സമഗ്ര വികസനത്തിനുള്ള രൂപരേഖ ഉണ്ടാക്കാൻ IRTCക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. അതിനാവശ്യമായ മാനവവിഭവ ങ്ങൾ IRTCയിൽ ഇല്ല.
ഇന്ന് IRTCയിൽ നടക്കുന്ന പ്രവർത്തനങ്ങളെ മുഖ്യമായി അഞ്ചുമേഖലകൾ ആയി തരംതിരിക്കാം.
(i) നീർത്തടാധിഷ്ഠിത വികസനം
(ii) ഖരമാലിന്യസംസ്കരണം