ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നിയന്ത്രിത താപനിലയിൽ കത്തിച്ച ഉമിച്ചാരം രാസപരമായി സക്രിയമായ സിലിക്കയാണ്. അതും കുമ്മായവും കൂട്ടി ബാൾ മില്ലിൽ ഇട്ട് സൂക്ഷ്മമായി പൊടിക്കുമ്പോൾ ഒരു തരം സിമന്റ് ഉണ്ടാകുന്നു. ഇതിനാണ് ആഷ്‍മോഹ് സിമന്റ് എന്നു പറയുന്നത്.

പട്ടുനൂൽപ്പുഴു വളർത്തൽ: ഇതിന് ഉത്തരവാദപ്പെടുത്തിയിരുന്ന ശാസ്ത്രജ്ഞർക്ക് ഒരു കൃഷിക്കാരന്റെ ശ്രദ്ധയും ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും രണ്ടും ആവശ്യമായിരുന്നു. അതിൽ പോരായ്മകൾ ഉണ്ടായിരുന്നു.

ചെലവുകുറഞ്ഞ കെട്ടിടനിർമാണവിദ്യകൾ നേരത്തെ ലാറി ബേക്കർ വളർത്തിയെടുത്തവതന്നെയാണ്. IRTC യ്ക്കകത്തെ കെട്ടിടങ്ങളിൽ അവ പ്രയോഗിച്ചു. എന്നാൽ സൂക്ഷ്മമായ ഡോക്കുമെന്റേഷൻ നടത്തിയില്ല. അതു കൊണ്ട് വ്യാപകമായി പ്രചരിപ്പിക്കാൻ കഴിഞ്ഞില്ല. പക്ഷെ IRTCയിലൂടെ പരിശീലനം നേടിയ പലരും സ്വന്തമായ കെട്ടിടനിർമാണ സംഘങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ അത് സമൂഹത്തിൽ ചലനമുണ്ടാക്കിയി ട്ടുമുണ്ട്.

അടുപ്പുഗവേഷണത്തിന്റെ മുഖ്യ ഭാഗം IRTC ഉണ്ടാകുന്നതിനു മുമ്പുചെയ്തതാണ്. അന്നത്തെ പരീക്ഷണങ്ങൾ ഉയർന്ന ശാസ്ത്രീയസൂക്ഷ്മതയോടെ ചെയ്തവയായിരുന്നു. ശരിയായി ഡോക്കുമെന്റു ചെയ്യുകയും ചെയ്തു. അങ്ങനെയാണ് അവ പ്രചരിച്ചത്. ഒരടുപ്പ് ഒരു കൊല്ലം ഒരു ടൺ വിറക് ലാഭിക്കുമെന്ന അടിസ്ഥാനത്തിൽ പ്രതിവർഷം 34 ലക്ഷം ടൺ വിറകെങ്കിലും ഇന്ന് കേരളം ലാഭിക്കുന്നുണ്ട്. ഇതിന്റെ വില 60-70 കോടി രൂപ വരും. ഇതിനു പുറമേയാണ് അന്തരീക്ഷത്തിലേക്കു വിടുന്ന കാർബണിൽ വന്ന കുറവു കൊണ്ടുള്ള നേട്ടം. ഈ അടുപ്പിനെ മെച്ചപ്പെടുത്താനാണ് IRTC ശ്രമിക്കുന്നത്.

പഞ്ചായത്ത്തല വിഭവ ഭൂപടനിർമാണ പ്രോജക്റ്റ് IRTCയുടെ പേരിലാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും കേരളവ്യാപകമായി അത് ഏറ്റെടുക്കപ്പെട്ടേക്കാം എന്ന സാധ്യത മുന്നിൽ കണ്ട് അത് CESS നെ എൽപ്പിക്കുകയാണ് ചെയ്തത്. CESSലെ ശാസ്ത്രജ്ഞരും പരിഷത്ത് പ്രവർത്തകരും കൂടിച്ചേർന്ന് വളരെ നിഷ്കർഷയോടെയും ശാസ്ത്രീയ സൂക്ഷ്മതയോടെയും നടത്തിയ ഈ പദ്ധതി ഏത് കാഴ്ചപ്പാടിലൂടെ നോക്കിയാലും മെച്ചപ്പെട്ട ഒന്നായിരുന്നു. പിന്നീടത് ഗവൺമെന്റുതന്നെ ഏറ്റെടുത്തു. ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്.

IRTC ഏറ്റെടുത്തതിൽ വച്ച് ഏറ്റവും വലിയ പ്രോജക്റ്റായിരുന്നു PLDP. അഞ്ചുകൊല്ലം നീണ്ടുനിന്ന അതിന്റെ മൊത്തം ബഡ്ജറ്റ് 90 ലക്ഷം രൂപ ആയിരുന്നു. IRTCയുടെ ഉദ്ദേശലക്ഷ്യങ്ങളോടു യോജിക്കുന്നതും, സൂക്ഷ്മതയോടെ ചെയ്തതുമായ ആ പദ്ധതി കേരളത്തിന്റെ സാമ്പത്തികാസൂത്രണത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഒട്ടാകെ നടക്കുന്ന വാട്ടർഷെഡ് മാപ്പിങ്ങിന്റെ രീതി വികസിപ്പിച്ചത് ഈ പ്രോജക്റ്റിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/133&oldid=239894" എന്ന താളിൽനിന്ന് ശേഖരിച്ചത്