ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജനകീയ ശാസ്ത്രപ്രസ്ഥാനം

- നമ്മുടെ ഗവേഷണ വികസന സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യകളെ ഫീൽഡ് പരീക്ഷണങ്ങൾക്ക് വിധേയമാക്കുക.

ആദ്യത്തെ പരിപാടികളായി വിഭാവനം ചെയ്തത് താഴെ പറയുന്നവയാണ്.

a) ദക്ഷത കൂടിയ വീട്ടടുപ്പുകൾ പ്രചരിപ്പിക്കുക.

b) എല്ലാ ഗാർഹികാവശിഷ്ടങ്ങളും സ്വീകരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ വികസിപ്പിക്കുക.

c) ഒരു ബ്ലോക്കിലെങ്കിലും സമ്പൂർണ ജലമാനേജ്മെന്റ് നടപ്പിലാക്കുക.

d) തദ്ദേശീയ ആവിഷ്കാരങ്ങൾക്കും ടെക്നിക്കുകൾക്കും വികസനസൗകര്യം കൊടുക്കുക.

1987 ആദ്യത്തിൽതന്നെ DSTയുടെ ആദ്യഗഡു പണം കിട്ടി. സ്ഥലം വാങ്ങി. ലാറി ബേക്കറെയും കൊണ്ട് സ്ഥലത്ത് പോയി. അദ്ദേഹത്തിന് സ്ഥലം നല്ല പോലെ ഇഷ്ടപ്പെട്ടു. അവിടെവച്ചുതന്നെ ഒരു കെട്ടിടത്തിന്റെ പ്ലാൻ, വിശ ദാംശങ്ങളോടുകൂടി, വെറും കൈകൊണ്ടുവരച്ചുതന്നു. വേറെ വരപ്പൊന്നും ഉണ്ടായില്ല. അതുവച്ചാണ് കൊട്ടിയം രാജേന്ദ്രനും സംഘവും ബെന്നി കുരിയാക്കോസിന്റെയും വിശ്വനാഥൻ മാഷിന്റെയും മേൽനോട്ടത്തിൽ കെട്ടിടം പണി ആരംഭിച്ചത്. പണി അതിവേഗത്തിൽ പുരോഗമിച്ചു. ഇപ്പോൾ നാലുകെട്ട് എന്നു വിളിക്കുന്ന കെട്ടിടമായിരുന്നു അത്. അതിന് തൊട്ട് അടുപ്പു പരീക്ഷണങ്ങൾക്കായി ഓലമേഞ്ഞ ഒരു കെട്ടിടവും. ഓരോന്നിനും ഏതാണ്ട് 100 ച.മീ വലുപ്പം. ഇതാണ് IRTCയുടെ തുടക്കം. 1987 നവംബർ 22ന് IRTC ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

2007 നവംബറിൽ 20 കൊല്ലം കഴിഞ്ഞു. ഈ കാലത്തിനിടക്ക് അത് ഗണ്യമായി വളർന്നിട്ടുണ്ട്. കൂടുതൽ ഭൂമി വാങ്ങി. ഇപ്പോൾ ഏകദേശം 10 ഏക്കർ ഉണ്ട്. 200 ച.മി. കെട്ടിട വിസ്തീർണം 4,000 ച.മി. ൽ കൂടുതലായി. തുടക്കത്തിൽ 10പേരിൽ കുറവു മാത്രമായിരുന്ന സ്റ്റാഫ് എൺപതോളമായി വർധിച്ചു. പരിഷത്തിൽനിന്ന് ഔപചാരികമായി വേർപെടുത്തി IRTCക്ക് അതിന്റേതായ ജനറൽ കൗൺസിലും എക്സിക്യൂട്ടീവും ഉണ്ടാക്കി. IRTCയുടെ ആഭിമുഖ്യത്തിൽ തന്നെ, എന്നാൽ വേറിട്ടായി പരിഷത്ത് പ്രൊഡക്ഷൻ സെന്റർ, സമതാ പ്രൊഡക്ഷൻ സെന്റർ എന്നിവ ആരംഭിച്ചു. സംഭവ ബഹുലമായിരുന്നു IRTCയുടെ കഴിഞ്ഞ 20 വർഷങ്ങൾ. എന്നാൽ, ഇക്കാലത്തിനുള്ളിൽ നേടാൻ കഴിഞ്ഞതെന്ത് ? കഴിയാത്തതെന്ത് ? ഇനി ചെയ്യേണ്ടതെന്ത് എന്ന് ആലോചിക്കേണ്ട സന്ദർഭമാണിത്.

പരിമിതികൾ

IRTCക്ക് തുടക്കം മുതലേ ചില പരിമിതികൾ ഉണ്ടായിരുന്നു. അവ ഇന്നും നിലനിൽക്കുന്നു.

- IRTC ഒരു സ്ഥിരം സ്ഥാപനമല്ല, അതിന് സ്വതന്ത്രമായ വരുമാനമില്ല. ഒരു പ്രോജക്റ്റ് ആണത്. DSTയിൽ നിന്നും, പിന്നിട് STEC ൽ നിന്നും ഉള്ള ഗ്രാന്റിനെ ആശ്രയിച്ചാണ് അതിന്റെ നിലനിൽപ്പ്.132

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/131&oldid=240364" എന്ന താളിൽനിന്ന് ശേഖരിച്ചത്