പ്പിച്ച റിപ്പോർട്ട് ശാസ്ത്രസാങ്കേതിക വകുപ്പിൽ നല്ല അഭിപ്രായം ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് സ്വന്തമായ ചില പഠനങ്ങൾ നടത്തുന്നതിനായി DSTയുടെ സഹായം ലഭിക്കുമോ എന്ന് അന്വേഷിക്കാൻ ഞാൻ പ്രൊഫ. എം.ജി.കെ. മേനോനെ ചെന്നു കാണുന്നത്. അന്നദ്ദേഹം ശാസ്ത്ര-സാങ്കേതിക വകുപ്പിൽ സഹമന്ത്രി ആയിരുന്നു. എനിക്കദ്ദേഹത്തെ 1966 മുതൽ, നേരിട്ടു പരിചയമുണ്ടായിരുന്നു. അദ്ദേഹമാണ് പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിൽ സഹായിക്കുന്നതിന് ഡോ. ജോസഫിനെയും സി.ജെ. ജോണിയേയും കാണാൻ പറഞ്ഞത്. അന്നവരെ കാണാൻ കഴിഞ്ഞില്ല. ആയിടക്ക് DST സംസ്ഥാന ശാസ്ത്രസാങ്കേതിക കൗൺസിലുകളുടെ ഒരു വർക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് വച്ച് നടത്തി. അതിനായി വന്ന ഡോ.ഉപൻ ത്രിവേദിയാണ്, പരിഷത്ത് നേരിട്ട് DSTക്ക് ഒരു പ്രോജക്റ്റ് സമർപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. ദക്ഷത കൂടിയ അടുപ്പുകളിൽ കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി പരിഷത്ത് പരീക്ഷണങ്ങൾ നടത്തി വരികയായിരുന്നു. 1981ൽ ആലുവ HMTയിൽ വച്ചു നടന്ന പ്രവർത്തക ക്യാമ്പിൽ എ.പി.ചന്ദ്രൻ അതേവരെ ചെയ്തിരുന്ന പ്രവർത്തന ഫലങ്ങൾ അവതരിപ്പിച്ചു. വേണ്ടത്ര കൃത്യതയോടെ നടത്തിയ പരീക്ഷണങ്ങളല്ലെങ്കിലും പ്രയോജനകരമായ ഒരു മേഖലയാണതെന്നു ബോധ്യപ്പെടുത്താൻ എ.പി.സി.ക്ക് കഴിഞ്ഞു. അങ്ങനെയാണ് 1982ൽ അടുപ്പു ഗവേഷണ പദ്ധതി DSTക്ക് സമർപ്പിക്കപ്പെട്ടത്. അതേവരെ ഉപയോഗിച്ചിരുന്ന വാഴപ്പിണ്ടി മോൾഡുകൾക്കു പകരം കളിമണ്ണിൽ ചുട്ടെടുത്ത സ്ഥിരം മോൾഡുകൾ ഉപയോഗിച്ച് നിർമാണത്തെ പ്രമാണവത്കരിക്കുക, 400 വീടുകളിൽ അടുപ്പുകൾ സ്ഥാപിച്ച് ഫീൽഡ് അനുഭവങ്ങൾ പകർത്തുക, അതനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക എന്നതായിരുന്നു പ്രോജക്റ്റ്. പ്രോജക്റ്റ് ഡയറക്ടർ രാമഭദ്രൻ നായർ ആയിരുന്നു. പ്രധാന സഹായി ജനാർദനനും. പരീക്ഷണം വിചാരിച്ചതിലും കൂടുതൽ വിജയപ്രദമായിരുന്നു. പരിഷത്ത് അടുപ്പ് സ്ഥിരപ്രതിഷ്ഠ നേടി. കഴിഞ്ഞ 20-22 വർഷത്തിനുള്ളിൽ 5 ലക്ഷത്തോളം അടുപ്പുകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. പകുതിയിലധികം ഇന്ധനം ലാഭിക്കാം; അടുക്കളയിൽ പുകയില്ല. മറ്റു മോഡലുകളിലേതിൽനിന്ന് വ്യത്യസ്തമായി സ്ഥാപിച്ചവരിൽ 70-80 ശതമാനം പേരും തുടർന്ന് ഉപയോഗിക്കുന്നു. പഴയതരം അടുപ്പിലേക്ക് തിരിച്ചുപോയിട്ടില്ല. അങ്ങനെയിരിക്കെ, 1986ലോ മറ്റോ ആണ്, സി.ജെ.ജോണി ഒരു നിർദേശം മുന്നോട്ടുവച്ചു. സ്ഥിരമായി പ്രോജക്റ്റുകൾ തയ്യാറാക്കുകയും ഏറ്റെടുത്ത് ചെയ്യുകയും വേണമെങ്കിൽ അതിന് ഒരു സ്ഥിരം സംവിധാനം വേണം. തെരഞ്ഞെടുത്ത സന്നദ്ധ സംഘടനകൾക്ക് കോർസഹായം നൽകുക എന്നൊരു പദ്ധതി DSTക്കുണ്ട്. ഏതാനും ഫുൾടൈം പ്രവർത്തകരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവയ്ക്കായി ഒരു നിശ്ചിതതുക - ഏതാനും ലക്ഷം രൂപ - DST പ്രതിവർഷം നൽകുന്നതായിരിക്കും. കോർ സപ്പോർട്ടിനുവേണ്ടി പരിഷത്തിന് ഒരു പ്രോജക്റ്റ് തയ്യാറാക്കിക്കൂ
താൾ:Janakeeyasasthra prastanam.pdf/129
ദൃശ്യരൂപം