ന്നത്. കൂവേരി മാധവൻ മാസ്റ്റർ, കെ.വി. രഘുനാഥൻ മുതലായി അനേകം പ്രവർത്തകരുണ്ടായിരുന്നു. 1976ൽ നടന്ന 13-ാം വാർഷികത്തിൽ കുറച്ച് പണം മിച്ചം വന്നു. അത് എങ്ങനെ വിനിയോഗിക്കണമെന്ന ചർച്ചയിൽ നിന്നാണ് ഒരു ഗ്രാമീണ അക്കാദമി സ്ഥാപിക്കുകയെന്ന ആശയം രൂപംകൊണ്ടത്. 1977ൽ കാലടിയിൽ വച്ചുചേർന്ന പ്രവർത്തക ക്യാമ്പിൽ ഈ നിർദേശം അവതരിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ലക്ഷം രൂപ പോലും ബഡ്‌ജറ്റില്ലാത്ത, ഫുൾടൈം പ്രവർത്തകരില്ലാത്ത ആ നിർദേശം ഗ്രാമീണ അക്കാദമിയുടെ ഒരു ധർമവും നിർവഹിക്കാൻ കഴിയാത്തതായിരുന്നു. പ്രവർത്തനക്ഷമമായ ഒരു സ്ഥാപനം ഉണ്ടാക്കാൻ സ്ഥലം, കെട്ടിടം, ഫർണിച്ചർ, ലൈബ്രറി മുതലായവയ്ക്കായി ഏതാനും ലക്ഷം രൂപ വേണ്ടിവരും. പിന്നെ വർഷാവർഷം വേണ്ടിവരുന്ന നടത്തിപ്പു ചെലവും. ആ തോതിൽ ചിന്തിക്കാൻ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. അഥവാ എവിടെ നിന്നെങ്കിലും ആവശ്യമുള്ള വിഭവങ്ങൾ സമാഹരിക്കാൻ പറ്റുകയാണെങ്കിൽപ്പോലും ആർ നേതൃത്വം വഹിക്കും? ആർ കൊണ്ടു നടത്തും? കണ്ണൂരിൽ അത്തരം ചുമതല ഏറ്റെടുക്കാൻ കഴിവുള്ള പ്രവർത്തകർ ആരുമുണ്ടായിരുന്നില്ല. അവസാനം കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ ഏതാനും സെന്റ് സ്ഥലം വാങ്ങിയിട്ടതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റിയില്ല.
1978ലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സമ്മേളനത്തിനുശേഷം ഡെൽഹി ആസ്ഥാനമായ ഡെൽഹി സയൻസ് ഫോറവും (DSF) പരിഷത്തും തമ്മിൽ കൂടുതൽ ബന്ധപ്പെടാൻ തുടങ്ങി. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ സയൻസ് ആൻഡ് സൊസൈറ്റി ഡിവിഷനിൽ നിന്ന് DSF ഒരു അഖിലേന്ത്യാ പ്രോജക്റ്റ് എടുത്തിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, കരുവാൻ, തട്ടാൻ തുടങ്ങിയ ഗ്രാമീണ കൈവേലക്കാരുടെ സ്ഥലീയ വിതരണവും അവരുടെ വ്യാപനവും പഠിക്കുന്നതിനുള്ള ഒന്നായിരുന്നു അത്. കേരളത്തിലെ പഠനം നടത്താൻ പരിഷത്തിനോട് അവർ അപേക്ഷിച്ചു. പരിഷത്ത് അതംഗീകരിച്ചു. എ.പി.ചന്ദ്രനും (എ.പി.എസ്) എസ്. പ്രഭാകരൻ നായരു (എസ്.പി.എൻ) മായിരുന്നു പഠനം നടത്തിയത്. അവരത് നന്നായി നടത്തി. മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതരത്തിലുള്ള ആർടിസാൻ കേന്ദ്രീകരണം കേരളത്തിൽ കാണുന്നില്ല. കാരണം, വടക്കെ ഇന്ത്യയിൽ മൗര്യന്മാരുടെ കാലം മുതൽക്കേ ഉണ്ടായിരുന്നു ജനപദസമ്പ്രദായം. ആറേഴ് ചെറിയ ഗ്രാമങ്ങൾ, നടുവിൽ ഒരു വലിയ ഗ്രാമം, ഇങ്ങനെയുള്ള ആറേഴു കൂട്ടങ്ങൾക്കു നടുവിൽ ഒരു നഗരം, ഇത്തരം ആറേഴ് നഗരങ്ങൾക്ക് നടുവിൽ ഒരു മഹാനഗരം എന്ന സമ്പ്രദായം കേരളത്തിൽ എന്നേ ഇല്ലാതായിരുന്നു. നഗര ഗ്രാമ വ്യത്യാസങ്ങൾ അലിഞ്ഞുപോയിരുന്നു. ഏറ്റവും ചെറിയ ഗ്രാമങ്ങൾ പോലും മഹാനഗരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഈ പഠനത്തിൽ നിന്നാണ് പിന്നീട് അഷ്‍മോഹ് സിമന്റ്, പുകയില്ലാത്ത അടുപ്പ് മുതലായ പ്രോജക്റ്റുൾ രൂപം കൊള്ളുന്നത്. പരിഷത്ത് അവതരി