ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ജനകീയ ശാസ്ത്രപ്രസ്ഥാനം
ഇത്തരത്തിലുള്ള വികസനം സുസ്ഥിരമായിരിക്കണം; അത് ഭാവിതലമുറയുടെ ജീവിതഗുണതയെയോ ജീവിതത്തെതന്നെയോ അപകടപ്പെടുത്തിക്കൊണ്ടാവരുത്.
കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയിലും മറ്റു പ്രാഥമിക മേഖലകളിലും പരമ്പരാഗത വ്യവസായങ്ങളിലും ഇടപെട്ട്, അവയെ വളർത്തിക്കൊണ്ടേ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ കഴിയു.
വൈദ്യുതി പ്രധാനങ്ങളോ ജലമലിനീകാരകങ്ങളോ ആയ വ്യവസായങ്ങൾ കേരളത്തിന് അനുയോജ്യമല്ല.