ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രായോഗികാനുഭവവും കൂടിച്ചേർന്നപ്പോഴാണ് അത് സാധ്യമായത്. ജനകീയാസൂത്രണത്തിന്റെ ആവിർഭാവം പഞ്ചായത്തുകൾക്ക് ഇത്തരം പ്രവർത്തനങ്ങളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തി. മയ്യിൽ (കണ്ണൂർ), ഒഞ്ചിയം (കോഴിക്കോട്), മാടക്കത്തറ (തൃശ്ശൂർ), കുമരകം (കോട്ടയം), മെഴുവേലി (പത്തനംതിട്ട) എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് PLDP പ്രവർത്തനം നടന്നത്. ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടറിയാൻ കഴിഞ്ഞു.

  • പഞ്ചായത്ത് ഭരണസമിതിക്കകത്തെ ഭരണപക്ഷ-പ്രതിപക്ഷ സ്പർധ
  • ഭരണപക്ഷത്തിലെതന്നെ ഒരു പക്ഷ-മറുപക്ഷ സ്പർധ
  • പഞ്ചായത്ത് പ്രസിഡണ്ടിന്റെ കഴിവില്ലായ്മയോ, താൽപ്പര്യമില്ലായ്മയോ, രണ്ടുമോ
  • ഭരണകക്ഷിയുടെ പാർലമെന്ററി വിഭാഗവും സംഘടനാവിഭാഗവും തമ്മിലുള്ള തർക്കം
  • ഗ്രാമസഭകൾ ആനുകൂല്യവിതരണസംവിധാനങ്ങൾ മാത്രമായി അധഃപതിച്ചത്
  • വലിയ സ്വപ്നങ്ങൾ കാണാനുള്ള ഭയം.
  • പഞ്ചായത്തിന്റെ മൊത്തം സാമ്പത്തിക പ്രവർത്തനത്തിൽ പ്ലാൻ ഫണ്ട് നിസ്സാരമാണ് എന്ന വസ്തുത.
  • സമ്പദ്‍വ്യവസ്ഥയിലും വികസനത്തിലും സ്വകാര്യമേഖല വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അവഗണിച്ചത്.

ഈ പരിമിതികൾ തിരിച്ചറിയാനോ മറികടക്കാനോ കഴിയാത്തതിനാലാകണം ജനകീയാസൂത്രണത്തിന്റെ കാര്യത്തിൽ ഗുണപരമായ ഒരു എടുത്തുചാട്ടം ഇതേവരെ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു എടുത്തുചാട്ടത്തിന് സഹായകമാകുമാറ് കേരളത്തിന്റെ സമഗ്രമായ വികസനത്തിന് മൗലികമായ സംഭാവനയെന്തെങ്കിലും നൽകാൻ പരിഷത്തിനും കഴിഞ്ഞിട്ടില്ല. പക്ഷേ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ പ്രവർത്തനാനുഭവങ്ങളിലൂടെ വികസനത്തെക്കുറിച്ച് പൊതുവായും കേരളത്തിന്റെ വികസനത്തെക്കുറിച്ച് പ്രത്യേകമായും ചില പൊതുധാരണകളിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്.

ലോകമാകെ, കേരളവും, ഉള്ളവരും ഇല്ലാത്തവരും ആയി വിഭജിക്കപ്പെ ട്ടുകൊണ്ടിരിക്കയാണ്, അവർ തമ്മിലുള്ള അന്തരം വർധിച്ചു വരികയാണ്, എന്ന് 70കളുടെ തുടക്കത്തിൽ തന്നെ പരിഷത്ത് തിരിച്ചറിഞ്ഞതാണ്. ഇതി നെതിരായ ആഹ്വാനമായിരുന്നു "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം തന്നെ. അതുകൊണ്ട് വികസനമെന്നാൽ,

  • ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തികവും സാമൂഹികവും ബൗദ്ധികവും ആയ വിടവ് കുറച്ചുകൊണ്ടുവരിക എന്നാണർഥം.
  • ഭൂരിഭാഗം വരുന്ന അധഃസ്ഥിതരുടെ ജീവിതഗുണത തുടർച്ചയായി വർധിപ്പിക്കുക എന്നാണ് അർഥം.
"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/124&oldid=240369" എന്ന താളിൽനിന്ന് ശേഖരിച്ചത്