ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രതിവർഷം ഒന്നരകോടി രൂപയോളം കേരളത്തിലെ മറ്റു ഗവേഷകർക്ക് ലഭിക്കും. പരിഷത്തിനാകട്ടെ വിഭവഭൂപടനിർമാണത്തിന്റെയും കല്യാശ്ശേരി യിലെ ആസൂത്രണത്തിന്റെയും അനുഭവങ്ങൾ വികസിപ്പിക്കേണ്ടിയിരുന്നു, സ്ഥിരീകരിക്കേണ്ടിയിരുന്നു.

1987ൽ പരിഷത്ത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ച IRTC ഇതിനകം അറിയപ്പെട്ട ഒരു സ്ഥാപനമായിക്കഴിഞ്ഞിരുന്നു. വിഭവഭൂപടങ്ങൾ ഉണ്ടാക്കിയ 25 പഞ്ചായത്തുകളിലും കല്യാശ്ശേരി മാതൃകയിലുള്ള വികസനാസൂത്രണം നടത്തണം. അതിന് ധനസഹായം കൂടാതെ കഴിയില്ല. 1995 ജൂലായ്-ആഗസ്റ്റ് മാസത്തിൽ ഇതിനായി ബൃഹത്തായ ഒരു പദ്ധതി എഴുതി തയ്യാറാക്കി. സപ്തംബറിൽ കൊല്ലത്ത് പരവൂരിൽ നടന്ന പ്രവർത്തകക്യാമ്പിൽ വച്ചാണ് വിശദമായ ചർച്ചകൾക്കുശേഷം പ്രോജക്റ്റ് ധനസഹായത്തിനായി സമർപ്പിക്കാമെന്ന് തീരുമാനിച്ചത്. ഈ പ്ലാൻ അവതരിപ്പിച്ചുകൊണ്ട് ഒക്ടോബർ 2, 3 തിയതികളിൽ തിരുവനന്തപുരത്ത് വച്ച് ഒരു സെമിനാർ നടത്തി. സെമിനാറിൽ എ.കെ.ആന്റണി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഡോ. കെ.എൻ.രാജ്, ഡോ.ഐ.എസ്. ഗുലാത്തി മുതലായി നിരവധി പ്രശസ്തർ പങ്കെടുത്തിരുന്നു. ഈ ദിശയിലുള്ള നീക്കത്തെ എല്ലാവരും ശ്ലാഘിക്കുകയും ചെയ്തു. അടുത്ത ഒരു മാസം ജില്ലകൾ തോറും നടന്ന വിശദീകരണ യോഗങ്ങളായിരുന്നു. CDSൽ നിന്നും പ്ലാനിങ് ബോർഡിൽ നിന്നുമൊക്കെയുള്ള പല വിദഗ്‌ധരും ഈ വിശദീകരണ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

പ്രോജക്റ്റ് ഔപചാരികമായി തുടങ്ങിയത് 1996 ഏപ്രിൽ ഒന്നിനായിരുന്നു. ആഗസ്റ്റ് ആയപ്പോഴേയ്ക്കും ജനകീയാസൂത്രണം അരങ്ങ് കയ്യടക്കി. അതിന്റെ ചട്ടക്കൂടിനുള്ളിൽ വരേണ്ടിവന്നു പ്രോജക്റ്റിന്റെ ബാക്കി പ്രവർത്തനങ്ങൾക്ക്. രണ്ടു കൊല്ലമായിരുന്നു പ്രോജക്റ്റിന്റെ കാലാവധി. പരിപാടിയുടെ പുരോഗതി വിലയിരുത്താൻ നിയുക്തമായ കമ്മിറ്റിയിൽ ഡോ. എൽ.സി. ജെയിൻ, ഡോ. എ.കെ.എൻ. റെഡ്ഡി മുതലായ പ്രശസ്ത വ്യക്തികളുണ്ടായിരുന്നു. ഗവൺമെന്റിൽനിന്ന് സ്വതന്ത്രമായി, ജനങ്ങളുടെ മുൻകയ്യോടെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു ആക്ഷൻ റിസർച്ച് പ്രോജക്റ്റായിരുന്നു ഇത്. നിലവിലുള്ള സ്ഥിതി പരിശോധിക്കുകമാത്രമല്ല. പുതിയ ഘടനകൾ രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ഫലം പരിശോധിക്കുകയും കൂടി ചെയ്യേണ്ട ഇത്തരം പഠനപ്രവർത്തനത്തിന് രണ്ടു കൊല്ലം മതിയാകില്ലെന്നും മൂന്നു കൊല്ലത്തേ ക്കുകൂടി പ്രോജക്റ്റ് തുടരണമെന്നും കമ്മിറ്റി ശൂപാർശ ചെയ്തു. അങ്ങനെ 2001 ഏപ്രിൽ വരെ പ്രോജക്റ്റിന്റെ കാലാവധി നീട്ടി.

ജനകീയാസൂത്രണത്തിന്റെ വേരുകൾ അന്വേഷിച്ചുപോയാൽ ഗ്രാമശാസ്ത്രസമിതി മുതൽ ഇങ്ങോട്ടുള്ള പരിഷത്തിന്റെ പ്രവർത്തനങ്ങളിലും അവ കാണാം; 1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും കാണാം. സി.പി.ഐ(എം)ന്റെ രാഷ്ട്രീയ തീരുമാനവും പരിഷത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/123&oldid=240368" എന്ന താളിൽനിന്ന് ശേഖരിച്ചത്