വികാസം
വും. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നാരായണൻ നമ്പ്യാരും മറ്റംഗങ്ങളും ഉത്സാഹത്തോടുകൂടി പരിപാടി ഏറ്റെടുത്തു.
സാമൂഹ്യസാമ്പത്തിക സർവേക്ക് വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കി. 200ഓളം വളണ്ടിയർമാരെ പരിശീലിപ്പിച്ചു. ഒരാഴ്ചകൊണ്ട് സർവേ പൂർത്തിയാക്കി. വീണ്ടും ഒരാഴ്ച എല്ലാവരും ഒരുമിച്ചിരുന്ന് ക്യാമ്പ് രീതിയിൽ വിവരങ്ങൾ അപഗ്രഥനം ചെയ്തു. പട്ടികകൾ തയ്യാറാക്കി, മുഖ്യവികസന സാധ്യതകൾ തിരിച്ചറിഞ്ഞു. അവ നടപ്പാക്കുന്നതിനു പദ്ധതികൾ ഉണ്ടാക്കി; കൂടുതൽ ജനകീയമാക്കുന്നതിനുവേണ്ടി അയൽക്കൂട്ടങ്ങൾക്കും പഞ്ചായത്ത് വികസന സമിതിക്കും രൂപം കൊടുത്തു. അടുത്തടുത്ത് നിലകൊള്ളുന്ന 25-30 വീടുകളാണ് ഒരയൽക്കൂട്ടം. പഞ്ചായത്തിൽ ആകെ 150ഓളം അയൽക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഓരോന്നിൽ നിന്നും ചർച്ചകളിലൂടെ തെരഞ്ഞെടുത്ത ഓരോ പുരുഷ പ്രതിനിധിയും സ്ത്രീ പ്രതിനിധിയും കൂടിയതാണ് പഞ്ചായത്ത് വികസന സമിതി. ഈ പ്രതിനിധികളെ എപ്പോൾ വേണമെങ്കിലും അയൽക്കൂട്ടങ്ങൾക്ക് തിരിച്ചു വിളിക്കാം. പുതിയവരെ നിയോഗിക്കാം. കേരള പഞ്ചായത്ത് നിയമം പാസ്സാക്കിയിരുന്നില്ല; അന്ന് ഗ്രാമസഭകൾ ഉണ്ടായിരുന്നില്ല, വാർഡ് അടിസ്ഥാനത്തിലുള്ള കേരളത്തിലെ ഗ്രാമസഭകൾ വളരെ വലുതാണ്. 1000-1500 വോട്ടർമാർ വരും. ഒരു ഗ്രാമസഭയിലും വിശദമായ ചർച്ചകൾ നടക്കില്ല. വാർഡുതലത്തിൽപ്പോലും നേർക്കുനേർ ജനാധിപത്യം അപ്രായോഗിക മായിരിക്കും. ഇതിനൊക്കെ പരിഹാരമായാണ് അയൽക്കൂട്ടങ്ങൾ വിഭാവനം ചെയ്തത്. അവ പുതിയതരം കൂട്ടുകുടുംബങ്ങളാണ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്, ഡി.പങ്കജാക്ഷക്കുറുപ്പ് നടത്തിയിരുന്ന അയൽക്കൂട്ട പരീക്ഷണങ്ങളിൽ നിന്നാണ് പരിഷത്ത് ഈ ആശയം സ്വീകരിച്ചത്. കൂട്ടുകുടുംബത്തിനു പുറമെ ഔപചാരിക ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായിക്കൂടി അതിനെ കണ്ടിരുന്നു.
വിഭവഭൂപടനിർമാണ പ്രവർത്തനങ്ങളുടെ തുടർച്ചയായി കല്യാശ്ശേരി പഞ്ചായത്തിന് വിശദമായ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കി. 1994ൽ ആയിരുന്നു ഇത്. അക്കാലത്താണ് CDS ഉം ഡച്ചുഗവൺമെന്റും തമ്മിൽ ഗവേഷണരംഗത്തെ സഹകരണത്തിനുള്ള ചർച്ചകൾ നടന്നിരുന്നത്. കേരളത്തിലെ അധ്യാപകരുടെയും ഗവേഷകരുടെയും ഗവേഷണശേഷി വർധിപ്പിക്കുക എന്നതായിരുന്നു സഹകരണത്തിന്റെ ഉള്ളടക്കം. മുഖ്യമായും രണ്ടു മേഖലകളിൽ ഊന്നിയിട്ടുള്ള ഒരു ഗവേഷണ പരിപാടിയിലാണ് അന്നവർ എത്തിച്ചേർന്നത്. തദ്ദേശീയ വികസനാസൂത്രണവും വിദ്യാഭ്യാസവും. കേരളത്തിലെ വിവിധങ്ങളായ ഗവേഷണ വികസന സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവരവർ തെരഞ്ഞെടുക്കുന്ന മേഖലയിൽ ഗവേഷണത്തിനു സഹായം നൽകാനായി പ്രതിവർഷം ഏതാണ്ട് 2 കോടി രൂപയുടെ ഗ്രാന്റ് CDSന് ഡച്ച് ഗവൺമെന്റിൽ നിന്ന് ലഭിക്കുന്നു. അതിൽ 20-25 ശതമാനത്തിൽ കൂടുതൽ CDS നേരിട്ടുചെയ്യുന്ന ഗവേഷണങ്ങൾക്കു പയോഗിച്ചുകൂട. അങ്ങനെ123