ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നൽകിയത്. CESSലെ ഒട്ടേറെ ശാസ്ത്രജ്ഞരുടെ സഹായം വേണ്ടിവരുമെന്നതിനാൽ പ്രോജക്റ്റ് പരിഷത്ത് ഏറ്റെടുക്കുന്നതിനു പകരം CESS തന്നെ ഏറ്റെടുത്തു. ഇതാണ് പഞ്ചായത്ത്തല വിഭവഭൂപട നിർമാണം, പങ്കാളിത്ത വിഭവഭൂപട നിർമാണം (PRM) എന്നൊക്കെ പറയുന്നത്. ഭൂപടനിർമിതിയിൽ ജനകീയമായ ഒരു ഭാഗവും ശാസ്ത്രീയമായ ഒരു ഭാഗവും ഉണ്ടായിരുന്നു. വാഴയൂർ സർവേയുടെ അനുഭവങ്ങളാണ് ജനകീയതലത്തിന് അടിത്തറയായി വർത്തിച്ചത്. സർവേ നമ്പറുകൾ വേർതിരിച്ചുകാണിക്കുന്ന വില്ലേജ് മാപ്പുകളാണ് അടിസ്ഥാനമായി എടുത്തത്. അതിൽ അടയാളപ്പെടുത്തിയ പ്ലോട്ടുകൾ ഒരു ഗ്രാഫ് പേപ്പറിലെ കള്ളികളുടെ ധർമം നിർവഹിക്കുന്നു. സർവേ നടത്തുന്ന ടീമിന് സർവേ നമ്പറുകളുടെയും റോഡുകൾ മുതലായവയുടെയും സഹായത്തോടെ സ്വസ്ഥാനനിർണയം സാധ്യമാകുന്നു. ഭൂതലപ്രകൃതി, മനുഷ്യനിർമിതികൾ, കാർഷികവിളകൾ, ഭൂഗർഭഘടന, ജലലഭ്യത, പാരിസ്ഥിതികമായി ദുർബലമായ സ്ഥലങ്ങൾ, ഇടപെടൽ നിർദേശങ്ങൾ എന്നിങ്ങനെ 7 ഭൂപടങ്ങളാണ് ഓരോ പഞ്ചായത്ത് അറ്റ്ലസ്സിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. പിന്നീട് വിഭവഭൂപട നിർമാണം ഗവൺമെന്റിന്റെതന്നെ ഒരു പരിപാടിയായി മാറി. പതുക്കെയാണ് നീങ്ങുന്നതെങ്കിലും കേരളത്തിലെ പകുതിയിലധികം പഞ്ചായത്തുകളുടെ വിഭവ ഭൂപടങ്ങൾ തയ്യാറായിട്ടുണ്ട്.

വിഭവഭൂപടങ്ങൾ ഉണ്ടാക്കിയത് സി.ഐ.എ.ക്ക് കൈമാറാനാണ് എന്നതാണ് ഇന്ന് ഉയർന്ന് കേൾക്കുന്ന ഒരു ആരോപണം. എന്നാൽ കേരളത്തിന്റെ ഏതു പ്രദേശത്തിന്റെയും സൂക്ഷ്മാംശങ്ങൾ നൽകുന്ന ചിത്രങ്ങൾ വിഭവഭൂപടത്തേക്കാൾ വ്യക്തമായി കാണിക്കുന്ന ചിത്രങ്ങൾ - ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണ്. സാറ്റലൈറ്റുകൾ എടുത്ത ചിത്രങ്ങൾ. ജനപങ്കാളിത്തത്തോടുകൂടിയുള്ള സർവേയുടെ ലക്ഷ്യം തദ്ദേശീയാസൂത്രണത്തിന് ജനങ്ങളെ പരിശീലിപ്പിക്കുകയും തയ്യാറാക്കുകയും ചെയ്യുക എന്നതാണ്.

വിഭവ ഭൂപടങ്ങൾ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. വിഭവങ്ങളുടെ വിവരം മാത്രം പോര, വിഭവങ്ങളും മനുഷ്യരും തമ്മിൽ നിലവിലുള്ള ബന്ധങ്ങൾകൂടി അറിഞ്ഞിരിക്കണം. അതായത് സാമൂഹ്യസാമ്പത്തിക വിവരങ്ങൾ കൂടി വേണം. ആ വിവരശേഖരണം പ്രോജക്റ്റിന്റെ ഭാഗമായിരുന്നില്ല. എങ്കിലും ഒരു പഞ്ചായത്തിൽ എല്ലാ വിവരങ്ങളും ശേഖരിച്ച്, വ്യാപകമായി ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ വിശദമായി ആസൂത്രണം ചെയ്യാൻ പരിഷത്ത് തീരുമാനിച്ചു. ഇതിനായി തെരഞ്ഞെടുത്തത് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്താണ്. അതിനു മുഖ്യകാരണം പരിഷത്തിന്റെ പ്രധാന പ്രവർത്തകരിലൊരാളായ ടി. ഗംഗാധരൻ - ടി.ജി - അവിടെയാണ് താമസം, കൂടാതെ പഞ്ചായത്ത് ഭരണസമിതി അംഗ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/121&oldid=240363" എന്ന താളിൽനിന്ന് ശേഖരിച്ചത്