ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ന്നതിനും സഹായകരമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക.

3. പഞ്ചായത്ത്തല പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവ പരമാവധി ജനകീയവും ഫലപ്രദവും ആക്കുന്നതിനുള്ള ശാസ്ത്രസാങ്കേതിക കഴിവുകൾ പഞ്ചായത്ത് നേതൃത്വത്തിലേക്കും വികസന ഉദ്യോഗസ്ഥരിലേക്കും എത്തിക്കുക.

ഗ്രാമപാർലമെന്റ്, വാർഡുതല ചർച്ചകൾ, സെമിനാർ, സർവേകൾ മുതലായവയിലൂടെ ജനങ്ങളിൽ ഉണർവുണ്ടാക്കാനും ജാഥയുടെ തുടർപ്രവർത്തനമെന്ന നിലയ്ക്ക്, ഓരോ പഞ്ചായത്തിലും ഓരോ വികസന സമിതി രൂപീകരിക്കാനും ലക്ഷ്യമുണ്ടായിരുന്നു. ഇടക്കുവച്ചു നിന്നുപോയ ഗ്രാമശാസ്ത്ര സമിതികളുടെയും സന്നദ്ധ സാങ്കേതികസേനയുടെയും പുനരുജ്ജീവനമാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

രാജീവ്ഗാന്ധിയുടെ ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിച്ച 64-ാം ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ ചർച്ചകൾ നടക്കുന്ന കാലമായിരുന്നു അത്. ബില്ലിൽ അഭിലഷണീയവും സ്വീകാര്യവും ആയ പല ഘടകങ്ങളും ഉണ്ടായിരുന്നു. അതേപോലെ അനഭിലഷണീയങ്ങളായവയും. അവയെല്ലാം ചർച്ചചെയ്യാനും അഭിപ്രായങ്ങൾ രൂപീകരിക്കാനും ഈ ചർച്ചകൾ പ്രയോജനപ്പെട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഈ പ്രതീക്ഷകൾ അമിതമായിരുന്നു എന്നുതോന്നാം. എന്നാൽ, വാസ്തവത്തിൽ ആയിരുന്നില്ല. പരിഷത്തിന്റെ ജനിതകമായ ഒരു ദൗർബല്യമാണ് തുടർച്ചയായി, പിടിവിടാതെ, ഒരു പ്രവർത്തനം നടത്തിക്കൊണ്ടുപോകാനുള്ള, കഴിവില്ലായ്മ. വലിയ വലിയ ക്യാമ്പയിനുകൾ നടത്താൻ കഴിയും. എന്നാൽ തുടർ പ്രവർത്തനത്തിൽ വീഴ്ചവരുത്തും. മണ്ണ് ഇളക്കിമറിക്കും, കൃഷി ആസൂത്രണം ചെയ്യും. എന്നാൽ വിള നട്ട് പരിചരിച്ച്, വളർത്താനുള്ള ക്ഷമ കാണില്ല. വിദ്യാഭ്യാസം, ഊർജം മുതലായ രംഗങ്ങളിൽ ഈ ദൗർബല്യം പരിഹരിക്കാനായുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. കുറച്ചൊക്കെ വിജയിച്ചിട്ടുമുണ്ട്.

CESS (Centre for Earth Science Studies) ഇതിനിടക്ക്, കേരളത്തിന്റെ ഒരു വിഭവഭൂപട അറ്റ്ലസ് (Resource Atlas of Kerala) പ്രസിദ്ധീകരിച്ചിരുന്നു. ആ മാതൃകയിൽ കേരളത്തിലെ ഓരോ പഞ്ചായത്തിനും ഒരു റിസോഴ്സ് അറ്റ്ലസ് -വിഭവഭൂപട പുസ്തകം - തയ്യാറാക്കുന്നത് നന്നായിരിക്കും എന്നൊരു ആശയം പൊന്തിവന്നു. CESS ഡയറക്ടർ സുബ്രതോസിഹ്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആയും എം.കെ.പി. സഹ ഇൻവെസ്റ്റിഗേറ്ററായും ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി. തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളുടെ വിഭവഭൂപടങ്ങൾ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. കേന്ദ്രഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിലെ NRDMS (Natural Resources Data Management System) ഡിവിഷനിലേക്കാണ് പ്രോജക്റ്റ്

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/120&oldid=239866" എന്ന താളിൽനിന്ന് ശേഖരിച്ചത്