ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കയാണുണ്ടായത് മുതലായ ആരോപണങ്ങളിലൂടെയാണ് ഭരണം ആരംഭിച്ചത്. എന്നാൽ, പരിഷത്ത് പ്രവർത്തകരുടെ ഉത്സാഹം കെടുത്താനും വരാനിരിക്കുന്ന വർഷങ്ങളിലെ സാക്ഷരതാസംബന്ധിയായ തുടർപ്രവർത്തനങ്ങൾ ദുർബലപ്പെടുത്താനും അവർക്കു കഴിഞ്ഞു എന്നല്ലാതെ പരിഷത്തിനെ തകർക്കാനൊന്നും അവർക്ക് കഴിഞ്ഞില്ല. അഞ്ചുവർഷത്തിനുശേഷം പരിഷത്തിന് ലഭിച്ച സമാന്തര നൊബേൽ സമ്മാനമായ റൈറ്റ് ലൈവ്‍ലിഹുഡ് അവാർഡ്, സാക്ഷരതാരംഗത്തും വികസനരംഗത്തും പരിഷത്ത് നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയായിരുന്നു.