രത കൈവരിച്ച എല്ലാ രാജ്യങ്ങളിലും മുഴുവൻ ജനങ്ങളുടെയും പിന്തുണ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നതായി കാണാം. ഇന്ത്യയിലെ സാക്ഷരതാ പദ്ധതികൾ വിജയിക്കാത്തതിനു കാരണം ജനങ്ങളുടെ ശ്രദ്ധയും പിന്തുണയും ആർജിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്.
1977 ഡിസംബറിൽ ചേർന്ന പരിഷത്തിന്റെ വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മുഴുവൻ കേരളീയരെയും സാക്ഷരർ ആക്കുക എന്നത് ഗ്രാമശാസ്ത്രസമിതികളുടെ ഒരു മുഖ്യപരിപാടിയാക്കണം എന്നു നിർദേശിച്ചു. 1978 ജനുവരി അവസാനിക്കുന്നതിനുമുമ്പുതന്നെ ഒ.ആർ. രാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അതിനായി ഒരു പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തു. അതിന്റെ രത്നച്ചുരുക്കം ഇതാണ്.
മൊത്തം നിരക്ഷരുടെ എണ്ണം (മതിപ്പ്) ഏതാണ്ട് 30 ലക്ഷം
പഞ്ചായത്തിൽ - പത്തുവീതം ആയിരം പഞ്ചായത്തിൽ 10,000 സാക്ഷരതാ കേന്ദ്രങ്ങൾ
പട്ടണങ്ങളിൽ - 1000 കേന്ദ്രങ്ങൾ
ഒരു കേന്ദ്രത്തിൽ - 25 - 40 പഠിതാക്കൾ
പഠനകാലം - 6 മാസം
എഴുത്തിനും വായനയ്ക്കും ഒപ്പം പഠിക്കുന്ന വിഷയങ്ങൾ; നമ്മുടെ രാജ്യം 6 മണിക്കൂർ; മനുഷ്യന്റെ കഥ 12 മണിക്കൂർ; കൃഷി 12 മണിക്കൂർ; വളർത്തുമൃഗങ്ങൾ 6 മണിക്കൂർ; ആരോഗ്യം 12 മണിക്കൂർ; കണക്ക് 24 മണിക്കൂർ; എഴുത്ത് 48 മണിക്കൂർ; ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, കല.....30 മണിക്കൂർ. എല്ലാം കൂടി 150 മണിക്കൂർ.
ഒരു കേന്ദ്രത്തിൽ 10 കോഴ്സ് x 30 പേർ = 300 പേർ
മൊത്തം 20000 വളണ്ടിയർ ഇൻസ്ട്രക്ടർമാർ
മൊത്തം ചെലവ് ഏതാണ്ട് 11 കോടി രൂപ.
വരുമാനമാർഗം : ഗവൺമെന്റ്, പ്രാദേശിക സമാഹരണം, പഞ്ചായത്തുകൾ, ഗ്രാമശാസ്ത്രസമിതികൾ (ശ്രമദാനത്തിലൂടെ).
NAEP നടപ്പാക്കപ്പെടുകയും കേരള ഗവൺമെന്റ് SAEP രൂപീകരിക്കുകയും ചെയ്തപ്പോൾ പരിഷത്ത് വലിയൊരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചു. നന്നാലു ബ്ലോക്കുകൾ വീതം അടങ്ങുന്ന അഞ്ചുക്ലസ്റ്ററുകളിൽ സമ്പൂർണ സാക്ഷരത നടപ്പാക്കുക. മൊത്തം 20 ബ്ലോക്കുകൾ, 142 പഞ്ചായത്തുകൾ, ഓരോ പഞ്ചായത്തിലും തുടക്കത്തിൽ നാലു കേന്ദ്രങ്ങൾ (ആകെ 568) ഇതാ യിരുന്നു പദ്ധതിയുടെ ഘടന.
എന്നാൽ സംസ്ഥാനം ഈ പദ്ധതി കേന്ദ്രത്തിലേക്ക് അയച്ചില്ല. NAEPക്ക് വന്നുകൊണ്ടിരുന്ന ജീർണനം കാണുക മൂലം പരിഷത്തിന്റെ താൽപ്പര്യവും കുറയാൻ തുടങ്ങിയിരുന്നു. കാരണം, അപ്പോഴേയ്ക്കും ഇത്തരം പദ്ധതികളിൽനിന്ന് പണം കൈപ്പറ്റാനായി മാത്രം പുതിയ NGOകൾ കൂണു