ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ലെത്തിയ കുട്ടികൾ കൂടുതൽ സജ്ജമാക്കപ്പെട്ടിരുന്നതുകൊണ്ടല്ലേ?

പ്രയോഗത്തിലെ അനുഭവങ്ങൾ മാത്രം പോരെന്നു കണ്ട് പരിഷത്തിന്റെ ERU - Educational Research Unit - പുതിയ പാഠ്യപദ്ധതിയുടെയും ബോധന രീതിയുടെയും സൈദ്ധാന്തിക വശങ്ങൾ ക്രോഡീകരിക്കാനായി ഒരു ശ്രമം നടത്തി. അതിന്റെ ഉൽപ്പന്നമാണ് 'വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരു ആമുഖം' എന്ന പുസ്തകം.

ഹയർ സെക്കണ്ടറി, സർവകലാശാലാ, പ്രൊഫഷണൽ വിദ്യാഭ്യാസരംഗങ്ങളിൽ ഇതേവരെ പരിഷത്തിന് കാര്യമായ സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. ഹയർസെക്കണ്ടറിയെ ഗണ്യമായ തോതിൽ തൊഴിലധിഷ്ഠിതമാക്കേണ്ടതുണ്ട്. ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും പഠനവും ഇതിനാവശ്യമാണ്. സർവകലാശാലാ വിദ്യാഭ്യാസം നൂറുശതമാനവും പ്രൊഫഷണലൈസ് ചെയ്യണമെന്നാണ് പരിഷത്ത് ആഗ്രഹിക്കുന്നത്. നാലു പ്രൊഫഷണൽ രംഗങ്ങളാണുള്ളത്; ഉൽപ്പാദനപ്രവർത്തനം; ഭരണവും മാനേജ്മെന്റും; അധ്യാപനം; ഗവേഷണം. ഈ നാലു മേഖലകളിലേക്കല്ലാതെ എന്തിനും പറ്റുന്ന, അതായത് ഒന്നിനും കൊള്ളാത്ത ജനറലിസ്റ്റുകളെ ഉൽപ്പാദിപ്പിക്കലാകരുത് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; ഡിഗ്രി, പി.ജി കോഴ്സുകൾ ഉദ്ഗ്രഥിച്ച് പ്രൊഫഷണൽ കോഴ്സുകളാക്കാം; ഇന്നത്തെയും ഭാവിയിലെയും കേരളത്തിലെ മാനവവിഭവ ആവശ്യങ്ങളും കയറ്റുമതി (വിദേശജോലി) സാധ്യതയും കണക്കിലെടുത്തായിരിക്കണം ഉന്നതവിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്; അത് സാർവത്രികമാക്കാൻ കഴിയില്ല; ഉയർന്ന ചലനാത്മകത (mobility) സാധ്യമാക്കണം.... മുതലായ ആശയങ്ങളാണ് പരിഷത്ത് ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് പലപ്പോഴായി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ പ്രൈമറിതലത്തിൽ നേടിയ തരത്തിലുള്ള അനുഭവസമ്പത്ത് ആർജിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടില്ല. നിർഭാഗ്യവശാൽ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഒരു സർവകലാശാലക്കും അതിനു കഴിഞ്ഞിട്ടില്ല.

അഞ്ചു വയസ്സിനു മുമ്പേയുള്ള ശിശുപരിപാലനത്തെയും വിദ്യാഭ്യാസത്തെയും പറ്റി, പരിഷത്ത് ഏറെ ഉത്കണ്ഠാകുലമായിരുന്നു. തുടക്കത്തിൽ വരേണ്യരുടെയും മധ്യവർഗത്തിന്റെയും ഇടയിൽ മാത്രം പ്രചരിച്ചിരുന്ന മമ്മിഡാഡി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളുകൾ അധഃസ്ഥിത വിഭാഗങ്ങൾക്കും മാതൃകയാകാൻ തുടങ്ങി. ശിശുവിന്റെ മാനസികവും ബൗദ്ധികവും ആയ വളർച്ചയെ, എന്തിന് ശാരീരികമായ വളർച്ചയെപ്പോലും വികലമാക്കുന്ന ഒരു പ്രീ സ്കൂൾ സംസ്കാരം കേരളത്തിൽ വളർന്നുവരാൻ തുടങ്ങി. വർധിച്ച തോതിൽ കുട്ടികൾക്ക് 'കുട്ടിക്കാലം' നഷ്ടപ്പെടാൻ തുടങ്ങി. കുട്ടിക്കാലം നഷ്ടപ്പെട്ട കുട്ടികൾ വലുതാകുമ്പോൾ അവർക്ക് പലതരത്തിലുള്ള മാനസികവൈകല്യങ്ങളും ഉണ്ടായി വരുന്നു. മാനസികാരോഗ്യം നഷ്ടപ്പെട്ട ഒരു തലമുറ വളർന്നു വരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം മനോ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/108&oldid=245972" എന്ന താളിൽനിന്ന് ശേഖരിച്ചത്