- ആവർത്തനവും മനഃപാഠമാക്കലുമാണ് ഏറ്റവും നല്ല ബോധനരീതി.
- ജ്ഞാനസൃഷ്ടിവാദവും മറ്റും സാമ്രാജ്യത്വസിദ്ധാന്തങ്ങളാണ്.
- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്നതിലൂടെ ഗവൺമെന്റ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ് (പഞ്ചായത്തുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പൊതുസ്ഥാപനങ്ങളോ അല്ല, സ്വകാര്യ സ്ഥാപനങ്ങളാണ് എന്ന് വ്യംഗ്യം. പഞ്ചായത്തുകളെ ഏൽപ്പിക്കുന്നത് സ്വകാര്യവൽക്കരണമാണ് എന്ന തരത്തിൽ മറ്റു സന്ദർഭങ്ങളിലും അഭിപ്രായങ്ങൾ പൊന്തിവന്നിട്ടുണ്ട്).
- വികേന്ദ്രീകരണം ഉത്തരവാദിത്ത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്.
- പൊതുവിദ്യാഭ്യാസത്തെ തകർക്കുകയെന്നതാണ് DPEPയുടെയും പുതിയ പാഠ്യപദ്ധതിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് സർക്കാർ എയ്ഡഡ് സ്കൂളുകൾക്കുമാത്രം ബാധകമാക്കുന്നത് (ഇത് മൊത്തം വിദ്യാലയങ്ങളുടെ 85 ശതമാനം വരും!).
- നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ പോലും CIA ഏജന്റുമാരാകാൻ സാധ്യതയുണ്ട്.
- പ്രവർത്തനാധിഷ്ഠിത ബോധനം ഒരു ലോകബാങ്ക് നിർദേശമാണ്.
പുതിയ പാഠ്യപദ്ധതിയുടെ കടുത്ത വിമർശനമാണ് എ.ഐ.ഡി.എസ്.ഒ 1998ൽ പ്രസിദ്ധീകരിച്ച ഡി.പി.ഇ.പി എന്ത്? എന്തിന്?' എന്ന ലഘുലേഖ. പാഠപുസ്തക വിമർശനം മഞ്ഞപ്പത്ര ശൈലിയിലാണ്. പരിഷത്തിനെയും ഈ ലേഖകനെയും അതിൽ കണക്കറ്റ് ഭർത്സിക്കുന്നുണ്ട്. പുതിയ പാഠ്യപദ്ധതിയുടെ ശാസ്ത്രീയത ഉയർത്തിപ്പിടിക്കാനും അതിനെതിരായുള്ള ആക്രമണങ്ങൾ ചെറുക്കാനും അന്നു പരിഷത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അച്ഛനമ്മമാർക്ക് തങ്ങളുടെ കുട്ടികളിൽ വന്ന, നല്ലതിലേക്കുള്ള മാറ്റം അനുഭവപ്പെടാൻ തുടങ്ങി. കുട്ടികൾക്ക് ഭാഷാസ്വാധീനം വർധിച്ചു; ആത്മവിശ്വാസം വർധിച്ചു, കൂടുതൽ പഠനപ്രവർത്തനനിരതരായി; സ്കൂളിൽ പോകാനുള്ള ആഗ്രഹം വർധിച്ചു. അവരുടെ പെരുമാറ്റത്തിൽ തന്നെ മാറ്റം വന്നു. അങ്ങനെ ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉള്ളിൽനിന്ന് അതിന്റെ സത്ത ചോർത്തിക്കളയാൻ പിന്നീടുവന്ന യു.ഡി.എഫ്. സർക്കാർ ശ്രമിച്ചെങ്കിലും അതും പൂർണമായി വിജയിച്ചില്ല. കാരണം, അതിനകം പുതിയ ബോധനരീതിയുടെ മേന്മ വ്യക്തമായും മനസ്സിലാക്കിയിരുന്നു. 1997 മുതൽ 2007 വരെയുള്ള 10 കൊല്ലത്തിനുള്ളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം 45 - 50 ശതമാനത്തിൽനിന്ന് 82 ശതമാനമായി ഉയർന്നത് എല്ലാവരും കണ്ടതാണ്. പാഠ്യപദ്ധതി സമീപനത്തോട് യോജിക്കാത്ത തരത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക ട്യൂഷൻ കൊണ്ടാണ് ഈ നേട്ടമുണ്ടാക്കിയതെന്ന ആരോപണമുണ്ട്. എന്നാൽ മുമ്പൊരിക്കലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഈ വിജയം ഇപ്പോൾ എങ്ങനെ നേടാൻ കഴിഞ്ഞു? പത്തി