രീതിയെ വിവരിക്കുന്നു.
ആദ്യത്തെ പരീക്ഷണം നടന്നത് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്കൂളിലാണ്. കെ.ടി. സുരേന്ദ്രൻ, എം.എൻ. ശങ്കരനാരായണൻ, വി.രവീന്ദ്രൻ എന്നീ അധ്യാപകർ നേതൃത്വം നൽകി. ഏഴാം ക്ലാസ്സിലെ ജനറൽ സയൻസ് പാഠപുസ്തകത്തിലെ ഒന്നാം ടേമിലെ വിഷയങ്ങളാണ് ബോധനപരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. വെള്ളനാട് സ്കൂളിലെ ആറാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഉണ്ടായിരുന്ന കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. അവരിൽ ഓരോരുത്തർക്കും കഴിഞ്ഞ രണ്ടുമൂന്നു പരീക്ഷകളിൽ സയൻസിന് കിട്ടിയ മാർക്ക് ഉപയോഗിച്ച് ക്ലാസ്സിന്റെ മാർക്ക് പ്രൊഫൈൽ തയ്യാറാക്കി. ഭൂരിഭാഗം കുട്ടികളും 30 ശതമാനത്തിൽ കുറവ് മാർക്കുള്ളവരായിരുന്നു. പലരും 10 ശതമാനത്തിന് താഴെയും. പരീക്ഷണത്തിനുമുമ്പെ ഒട്ടേറെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഒന്നാം ടേമിൽ പഠിപ്പിക്കുന്ന ജീവശാസ്ത്രം, രസതന്ത്രം, ഭൗതികം, ആരോഗ്യശാസ്ത്രം എന്നിവയെ എല്ലാം ഉദ്ഗ്രഥിച്ച് ഒരൊറ്റ ധാരയാക്കണം. ഭക്ഷണത്തെ കേന്ദ്രബിന്ദുവാക്കിയാണ് ഇത് നടത്തിയത്. അങ്ങനെ ഉദ്ഗ്രഥിതമായ ഒരു പാഠ്യക്രമം ഉണ്ടാക്കി. അതിലൂടെ അതിനെ ജീവിതബന്ധിതമാക്കി. 9 ദിവസം 2 മണിക്കൂർ വീതം ക്ലാസ്. സംവാദരീതി. ധാരാളം പ്രവർത്തനവും. ചർച്ചാവേളകളിൽ പരിസ്ഥിതിയുമായുള്ള ബന്ധങ്ങൾ വെളിവാകും. പത്താമത്തെ ദിവസം മുൻ വർഷം ഏഴാം ക്ലാസ്സിലെ ഒന്നാം ടേം അവസാനം കൊടുത്ത അതേ ചോദ്യക്കടലാസ്സുതന്നെ വച്ചു പരീക്ഷ നടത്തി. ഫലം പ്രതീക്ഷിച്ചതിലും അധികം ആശാജനകമായിരുന്നു. ഒന്നാമതായി തോറ്റ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ക്ലാസ്സിന്റെ മാർക്ക് പ്രൊഫൈൽ വക്രം മേലോട്ടുപോയി. രണ്ടാമതായി കുട്ടികൾ പാഠപുസ്തകത്തിലെ വാചകങ്ങൾ ഓർമിച്ചു പകർത്തുന്നതിനുപകരം സ്വന്തം ഭാഷയിൽ ഉത്തരം എഴുതി. എല്ലാ ഉത്തരങ്ങളും ശരിയായിരുന്നു താനും. കുട്ടികൾ പഠിച്ച കാര്യങ്ങൾ സ്വാംശീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്. പിന്നീട് എൻ.സി.ഇ.ആർ.ടി.യിലെ ഫീൽഡ് ഓഫീസർ വി.എസ്. ഗോപാലനുമായി സഹകരിച്ചുകൊണ്ട് 20 സ്കൂളുകളിൽ ഓരോ ക്ലാസ്സിൽ വീതം ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പരീക്ഷണം നടത്തി. മുൻ അനുഭവം സ്ഥിരീകരിക്കപ്പെട്ടു. കുട്ടികളിൽ ആത്മവിശ്വാസം കൂടിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ഈ പരീക്ഷണങ്ങൾ പല രീതിയിലും ആവർത്തിച്ചു. പ്രവർത്തനാധിഷ്ഠിതവും വിദ്യാർഥി കേന്ദ്രിതവുമായ ബോധനരീതിയും, പാഠ്യക്രമത്തിന്റെ ജീവിതബന്ധിതവും പരിസ്ഥിതി പ്രചോദിതവുമായ ക്രമീകരണവും കുട്ടികളുടെ പഠനത്തെ ഗണ്യമായി സഹായിക്കുന്നു എന്ന് വ്യക്തമായി. എന്നാൽ ഈ അനുഭവങ്ങളെ മുഖ്യധാരയിലേക്ക് പകർത്താനായി നടത്തിയ ശ്രമങ്ങൾ അന്നു ഫലിച്ചില്ല. ആയിരക്കണക്കിന് അധ്യാപകരെയും പതിനായിരക്കണക്കിന് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് 3 കൊല്ലം നീണ്ടുനിൽക്കുന്ന ഒരു ഫീൽഡ് പരീക്ഷണം നടത്താ