ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

10 വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിത വിഭാഗങ്ങളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവയ്ക്കുള്ള പരിഹാര നടപടികൾ നിർദേശിക്കുക.

1996 മാർച്ച് 23നാണ് കമ്മീഷന്റെ ആദ്യ യോഗം ചേരുന്നത്. കമ്മീഷൻ അതിന്റെ പ്രാഥമിക നിർദേശങ്ങൾ 1997 ഫെബ്രുവരിയിൽ നൽകി. അന്തിമ റിപ്പോർട്ട് 1999 ജനുവരിയിലേ പ്രസിദ്ധീകരിക്കാനായുള്ളൂ. കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ പണമത്രയും പരിഷത്ത് പ്രവർത്തകരും അനുഭാവികളും പണമായും പുസ്തകം വിറ്റും സ്വരൂപിച്ചതാണ്. ഒരു ഏജൻസിയുടെയും സഹായം ഉണ്ടായിരുന്നില്ല. പത്തുലക്ഷം രൂപയിലധികം വന്നു പണച്ചെലവ്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ചപ്പോഴേയ്ക്കും കേരളത്തിൽ LDF ഗവൺമെന്റ് നിലവിൽ വന്നിരുന്നു. കമ്മീഷന്റെ അംഗങ്ങളെ മുഴുവൻ അറിയാമായിരുന്ന ഇ.എം.എസ്. ഒരിക്കൽ പറയുകയുണ്ടായി. ഇതിനെ ഗവൺമെന്റിന്റെ കമ്മീഷൻ എന്ന നിലയിൽ കൂടി അംഗീകരിക്കാവുന്നതാണ്. എന്നാൽ അതൊന്നും നടന്നില്ല. സമഗ്രമായ ഒരു അഴിച്ചു പണിക്ക് ഗവൺമെന്റ് അപ്പോഴും തയ്യാറായിട്ടില്ലായിരുന്നു. ജനങ്ങളെ ആദ്യം തയ്യാറാക്കേണ്ടിയിരുന്നു. അതിനും മുമ്പെ അഴിച്ചുപണിയുടെ സ്വഭാവത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുമുണ്ട്. അതൊന്നുമുണ്ടായില്ല. കരിക്കുലം റിവിഷൻ എന്ന ഒരു പണി മാത്രമാണ് നടന്നത്. എന്നാൽ അതിൽ നിർദേശിച്ച പരിമിതമായ പരിഷ്കാരങ്ങൾപോലും ലോകബാങ്കിന്റെയും സി.ഐ.എ.യുടെയും പ്രേരണ പ്രകാരമാണെന്നും അതിന്റെ സൈദ്ധാന്തികരായ, നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണെന്നും ഒക്കെ മുറവിളി ഉയർന്നു.

പരിഷത്ത് നടത്തിയ പരീക്ഷണങ്ങൾ

ഇക്കാലത്തിനിടയ്ക്ക് പരിഷത്തിലെ അധ്യാപകർ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു പാഠ്യക്രമത്തിലും ബോധനരീതികളിലും. ഓരോതരം പരീക്ഷണവും പല സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടു. പോഷണക്ലാസ്സുകൾ, ശാസ്ത്രസഹവാസം, നക്ഷത്രസഹവാസം, പ്രകൃതി സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം, ബാലോത്സവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ശാസ്ത്രസംഗമങ്ങൾ, അക്ഷരവേദികൾ, ഗണിതവേദികൾ, വിജ്ഞാനപരീക്ഷകൾ, ഒളിമ്പിയാഡുകൾ മുതലായി നൂറ്റുക്കണക്കിന് പരീക്ഷണങ്ങൾ. നിർഭാഗ്യവശാൽ അനുഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് പല വിശദാംശങ്ങളും നഷ്ടപ്പെട്ടുപോയി. ശാസ്ത്ര സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം എന്നിവയിൽ മാത്രമാണ് ബോധപൂർവം കരിക്കുലവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നത്. 'ഭക്ഷണം' എന്ന പ്രമേയത്തിന്റെ അടിത്തറമേലാണ് രണ്ടിലെയും ബോധനരീതികൾ വളർത്തിയെടുത്തത് - ജീവിതബന്ധിതം, പ്രവർത്തനാധിഷ്ഠിതം, വിദ്യാർഥി കേന്ദ്രിതം, പരിസ്ഥിതി പ്രചോദിതം- എന്നീ നാലു വിശേഷണങ്ങൾ ഈ ബോധന

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/104&oldid=244623" എന്ന താളിൽനിന്ന് ശേഖരിച്ചത്