ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

സ്, ഗമയിലുള്ള യൂണിഫോറം, വാഹന സൗകര്യം എന്നിങ്ങനെ വരേണ്യ വിദ്യാലയങ്ങളുടെ പുറംമോടികൾ ഇവരും നടപ്പാക്കി. എന്നാൽ ഉയർന്ന അക്കാദമിക നിലവാരം പുലർത്താൻ ഇവയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, അവയുടെ പുറംപൂച്ചിൽ സാധാരണക്കാർ മയങ്ങിവീഴുന്നു. ആഗോളവൽക്കരണത്തിനുശേഷം ഇന്ത്യാ ഗവൺമെന്റ് പ്രത്യക്ഷമായിത്തന്നെ സേവനങ്ങളെ കച്ചവടവൽക്കരിക്കുന്ന നയം സ്വീകരിച്ചു. “പണമുള്ളവർക്ക് മേത്തരം വിദ്യാഭ്യാസം, ദരിദ്രർക്ക് വിദ്യാഭാസം” എന്ന നയം തുറന്ന് പ്രഖ്യാപിക്കാൻ അവർക്ക് മടിയേതുമുണ്ടായിരുന്നില്ല. ഇതിന്റെ അനുരണനങ്ങൾ കേരളത്തിലും കാണാതിരുന്നില്ല. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട ഗതികേട് വന്നു. ഉയർന്ന ഫീസ് കൊടുക്കേണ്ട വിദ്യാലയങ്ങളിലെ കുട്ടികളുടെ ശതമാനം നിരവധി മടങ്ങ് വർധിച്ചു. പൊതുവിദ്യാഭ്യാസരംഗം തകർക്കപ്പെട്ടു. 2006ലെ എൽ.ഡി.എഫ് മന്ത്രിസഭ വന്നയുടനെ ഈ പോക്കിന്റെ ഗതിവേഗം കുറയ്ക്കാനായി ശ്രമം തുടങ്ങി. അപ്പോൾ, സ്ഥാപിതതാൽപ്പര്യങ്ങൾ രണ്ടാം വിമോചനസമരത്തിന് ആഹ്വാനം നൽകി. അതിൽനിന്ന് രക്ഷപ്പെടാനാണോ എന്നു തോന്നിക്കുമാറ്, അവഹേളനീയമായ ഒരു നയം ഗവൺമെന്റ് സ്വീകരിച്ചു. വിദ്യാഭ്യാസപരമായും വികസനപരമായും പിൻനിരയിൽ നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തിന്റെ ഉന്നമനത്തിന് എന്ന പേരിൽ, നിലവിലുള്ള അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ചില സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം തേടുന്നതിന് എൻ.ഒ.സി. കൊടുക്കാമെന്ന തീരുമാനം. കേരളത്തിലെ വിദ്യാഭ്യാസം മോശപ്പെട്ടതാണ് എന്ന തുറന്ന ഒരു പ്രഖ്യാപനമാണിത്. ഉയർന്ന ഫീസ് വാങ്ങി നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിന് ഉതകുമെന്ന പ്രഖ്യാപനം മുസ്ലീം സമൂഹത്തിലെ വരേണ്യവിഭാഗത്തെ സമാധാനിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമായേ ഇതിനെ കാണാൻ കഴിയൂ.

അധ്യാപക ജോലി ലേലം ചെയ്തു വിൽക്കുകയെന്ന സമ്പ്രദായം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. “തല്ലുകൊള്ളാൻ ചെണ്ട, പണം മേടിക്കാൻ മാരാര്" എന്ന് പറഞ്ഞപോലെ “അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് പൊതുജനം, ജോലി വിറ്റ് പണമുണ്ടാക്കുന്നത് മാനേജ്മെന്റ്" എന്ന അവസ്ഥയ്ക്ക് വളരെ പഴക്കമുണ്ട്. അങ്ങനെ ഉദ്യോഗധനം അധഃസ്ഥിത വരേണ്യ വിഭജനം, മാധ്യമ വിഭജനം മുതലായ കൊള്ളരുതായ്മകൾ 80കളിൽതന്നെ ധാരാളമായി കാണാമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും ഉള്ളടക്കവും തമ്മിലുള്ള പൊരുത്തക്കേടിനുപുറമെ ആയിരുന്നു ഇത്. വിദ്യാഭ്യാസം, കേരളത്തിലേതടക്കം, പ്രകടമായും വരേണ്യപക്ഷപാതിത്തം പുലർത്തുന്നതായി മാറി. മുമ്പുതന്നെ അത് അഴിമതികളുടെ കൂത്തരങ്ങായിരുന്നു. അതിനെതിരായി ശബ്ദമുയർത്തിയതുകൊണ്ടുകൂടിയാണ് ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടത്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും എതിരെ എപ്പോ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/100&oldid=240335" എന്ന താളിൽനിന്ന് ശേഖരിച്ചത്