ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ആമുഖം


എന്തിനെയും അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോഴും പുറമേ നിന്ന് നോക്കുമ്പോഴും കാണുന്ന ചിത്രങ്ങൾ വ്യത്യസ്തമാണ്. ഭൂമിയിൽ ഇരുന്നുകൊണ്ട് നമുക്ക് 'ഭൂഗോളം' കാണാൻ കഴിയില്ല, ബഹിരാകാശത്തു നിന്നേ പറ്റൂ. പക്ഷേ, ഭൂമിശാസ്ത്രത്തിനാവശ്യമായ വിവരങ്ങൾ ഭൂതലം, മൺതരം, സസ്യാവരണം, ജൈവമണ്ഡലം മുതലായവ സസൂക്ഷ്മം നിരീക്ഷിക്കാൻ ഭൂമിയിൽനിന്നു മാത്രമേ സാധിക്കൂ. സമഗ്രതയും സൂക്ഷ്മതയും തമ്മിൽ, വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിൽ, അപരിഹാര്യമായ ഒരു വൈരുധ്യമുണ്ട്. ശാസ്ത്രസാഹിത്യപ്രസ്ഥാനത്തെ അതിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റങ്ങളിലും പങ്കാളിയായ ഒരാൾ കാണുന്ന രീതിയും, അതിൽ ഒരുതരത്തിലും പങ്കാളിയാകാതെ, അതിന്റെ മധുരവും കയ്പ്പും എരിവും പുളിയും അനുഭവിക്കാതെ, പരീക്ഷണശാലയിലെ ഒരു മൃഗത്തെയെന്ന പോലെ, സമീപിക്കുന്ന ഗവേഷകൻ കാണുന്ന രീതിയും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ടായിരിക്കും. രണ്ടാമത്തെ രീതിയിൽ ഞാൻ എന്ന പ്രഥമപുരുഷന് പ്രസക്തിയില്ല. ആദ്യത്തെ രീതിയിൽ ഗ്രന്ഥകാരൻ പ്രതിപാദ്യത്തിലെ ഒരു നടനായിരിക്കെ, 'ഞാൻ', 'എന്റെ' മുതലായ പ്രഥമപുരുഷ പ്രയോഗങ്ങൾ ഒഴിവാക്കണമെങ്കിൽ അതിന് “ഈ ഗ്രന്ഥകാരൻ” എന്നൊക്കെ എഴുതേണ്ടിവരും.

ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രം എഴുതുമ്പോൾ അതിൽ തുടക്കം മുതൽക്കേ സജീവപങ്കാളിയായ എന്നെപ്പറ്റി അതിൽ എങ്ങനെ പരാമർശിക്കണം? ഈ ആമുഖത്തിൽ അത് പ്രശ്നമല്ല. എന്നാൽ ടെക്സ്റ്റിൽ 'ഞാൻ' എന്നെഴുതണമോ അതോ, 'ഡോ.എം.പി.പരമേശ്വരൻ' എന്നെഴുതണമോ, അതോ 'എം.പി.എന്നെഴുതണമോ? പരിഷത്തിന്റെ വാർഷിക റിപ്പോർട്ടുകളിലോ, ലഘുലേഖകളിലോ 'ഞാൻ' എന്ന പദപ്രയോഗം കാണില്ല. എഴുതിയതും എഴുതാത്തതുമായ വാർഷിക റി

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/10&oldid=239722" എന്ന താളിൽനിന്ന് ശേഖരിച്ചത്