താൾ:Janakee parinayam 1900.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ ജാനകീപരിണയം

          രാവണൻ- സംശയമെന്താണ്.
          വിദ്യജജിഹ്വ൯-(ആത്മഗതം)ഇതെന്താണ്  വന്നുകൂടിയത.
             ഇരിക്കട്ടെ ഭോഷമെന്തുളളു.വിശ്വാമിത്രനെ രാക്ഷസന്മാർ
             കൊന്നു എങ്കിലെല്ലാം യോജിക്കും ഇല്ലെങ്കിൽ ഞങ്ങൾ  അ
             ന്തർധാനം ചെയ്യേണ്ടതുതന്നെ. 
         രാവണൻ-എന്റെ അഭിപ്രായവും അങ്ങിനെതന്നെ.
         ശതാനന്ദ൯- മഹാരാജാവെ!  ലക്ഷ്മണന്ന് ഊർമിളയേയും,
             കൊടുക്കണം.
         വിദ്യുജജിഹ്വ൯- (സ്വകായ്യമായിട്ട്) സാരണ! തന്റെ വര
            വും സഫലമായ്തീരും. എന്റെ വരവ് നിഷ്ഫലം തന്നെ.
         സാരണൻ- (സ്വകാര്യമായിട്ട്)അങ്ങിനെയല്ല.
                കുടമൊത്തകിടുള്ളപയ്ക്കളോട-
                ങ്ങിടചേർന്നാത്മജശിഷ്യരോടുമിപ്പോൾ
                ഉടനിമ്മുനിതന്റെപത്നിയാഗം
                തുടരുമ്പോൾതവഭാര്യയായ് ഭവിക്കും                  (23)
         വിദ്ദ്യുജ്ജിഹ്വൻ- (സ്വകാര്യമായിട്ട്) (സാരണനോട്) എ
            ന്തെടൊ വൃദ്ധസ്ത്രീയെ എനിക്കു ഭാര്യയാക്കി സങ്കല്പിട്ട് താ
            നെന്നെ പരിഹസിക്കുന്നു?
         ജനകൻ- ഭഗവൻ!ശതാനന്ദമഹർഷേ!അത്രമാത്രമല്ല എന്നാ
           ൽ എന്റെ അനുജനായ കുശധ്വജൻ മിഥിലാനഗരത്തിൽ
           നിന്ന,
                അതികുതുകാൽശത്രുഘ്നനു
                മതുപോൽഭരതന്നുമേകുവാനായി
                ശ്രുതകീർത്തിമാണ്ഢവികളാം
                സുതകളെയിങ്ങോട്ടയച്ചിരിക്കുന്നു                     (24)
          രാവണൻ- (സ്വകായ്യമായിട്ട്) സാരണ! കഥയില്ലാത്ത ഞാ
              ൻ ഭരതശത്രുഘ്നന്മാരുടെ വേഷം ധരിപ്പിച്ച് വേറെ രണ്ടു
              പേരെയുംകൂടി കൂട്ടിക്കൊണ്ടുവന്നില്ലെല്ലൊ.
        സാരണൻ- (സ്വകാര്യമായിട്ട്) വിദ്ദ്യുജ്ജിഹ്വൻ വന്നിട്ടുണ്ടെ
            ങ്കിലും വിശ്വാമിത്രവേഷം ധരിക്കയാൽ ഉപയോഗമില്ലാതാ

യി എന്തു പറയട്ടെ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/94&oldid=161383" എന്ന താളിൽനിന്ന് ശേഖരിച്ചത്