താൾ:Janakee parinayam 1900.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമങ്കം ൮൫

                                              ജല്പിച്ചാനെങ്കിലുംഞാൻ ദശരഥനെഹനി-
                                                      ച്ചെങ്കിലന്നെങ്ങിനേയി-
                                              ന്നുല്പാദിക്കുന്നുരാമൻ പുനരവനിമകൾ
                                                     ക്കാശചേരുന്നതാരിൽ                                                       (20)
                               സാരണൻ-(സ്വകാര്യമായിട്ട്)നാരദന്റെ വാക്കിനാൽ തി
                                    രുമനസ്സുകൊണ്ട് മനുഷ്യരോടു യുദ്ധം ചെയ്യേണ്ടെന്നു വെച്ച്
                                    ദശരഥനെ വിട്ടുകളഞ്ഞു എന്നുള്ളത് ഉചിതം തന്നെ.എ
                                    ന്നാൽകേട്ടാലും ,
                                            ഏറ്റംഘോരംതപഞ്ചെയ്തതിമുദിതപുരാ
                                                     രാതിയോടസ്ത്രമന്ത്രം
                                            മുറ്റുംജ്യോതിസ്വരൂപംപരിചിനൊടുപഠി-
                                                   ച്ചേറ്റവുംശൌര്യവാനായ്
                                           മറ്റെല്ലാക്ഷത്രിയന്മാരുടെവധനിപുണൻ
                                                  ഭാർഗ്ഗവൻദൈത്യയുദ്ധേ
                                           ചെറ്റൂറ്റംകാട്ടിയോരദ്ദശരഥനെവൃഥാ
                                                  വിട്ടതിന്നെന്തുമൂലം                                                       (21)
                             രാവണൻ- (സന്തോഷത്തോടും ഉത്സാഹത്തോടും കൂടി)(സ്വ
                                 കാര്യമായിട്ട്) നീ നല്ലവണ്ണം ഓർമ്മപ്പെടുത്തി. എന്നാൽ
                                 പ്രിയസ്നേഹിതനായ അദ്ദേബത്തിനെക്കൊണ്ടുതന്നെ പുത്ര
                                 ന്മാരോടുകൂടി ദശരഥനെ സംഹരിപ്പിക്കാമെല്ലൊ.
                                 സാരണൻ- (സ്വകാര്യമായിട്ട്)താടകാമുതലായവർ രാമവി   
                                 ശ്വാമിത്രന്മാരെ കൊന്നിട്ടില്ലെങ്കിലല്ലെ.
                        ജനകൻ- ഭഗവൻ! വിശ്വാമിത്രമഹർഷേ!
                        മന്നൻപംക്തിരഥന്നുമക്കളുളവായപ്പോളഹോകാതിനും
                        നന്നായുത്സവമായിതിപ്പൊളിവരെക്കണ്ടെന്റെനേത്രത്തിനും
                        എന്നാലെന്മകൾകന്നെരാമനധുനാവേട്ടീടുകിൽസാദരം
                        വന്നീടുംമമമാത്രമല്ലനിമിവംശത്തിന്നുനിത്യോത്സവം                               (22)
                            അതിനാൽ വിശിഷ്ടനായ അങ്ങുന്ന് ഇപ്പോൾ തന്നെ യാഗ
                            ദീക്ഷയിൽ പ്രവേശിച്ചാലും, ഞങ്ങളും പുത്രിയുടെ വിവാഹ
                            മംഗളത്തിന്നായ്കൊണ്ട് ആരംഭീക്കാം.
                      സാരണൻ- സ്വകാര്യമായിട്ട്) (രാവണോട്) തിരുമസ്സു

കൊണ്ടു വിവാഹം ചെയ്താലും നിത്യോത്സവം തന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/93&oldid=161382" എന്ന താളിൽനിന്ന് ശേഖരിച്ചത്