ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൪ ജാനകീപരിണയം
ന്നെയല്ലെ ജനകനെ കണ്ടത. (സ്വകാര്യമായിട്ട്) [പ്രകാ ശം] മഹാരാജാവെ!തിരുമനസ്സുകൊണ്ട് അല്പം നേരം ക്ഷ മിക്കണെ. ശതാനന്ദൻ- ഭഗവൻ!കൌശികമഹർഷേ! രാവണൻ- (സ്വകാര്യമായിട്ട്)(കോപത്തോടുകൂടി) സുന്ദന്റെസൂ നുപഥികൌശികനെക്ഷണേന കൊന്നോരുനേരമിഹകൌശികനെന്നനാമം നന്നായവൻവടിവുപൂണ്ടൊരിവങ്കലാശു വന്നാശ്രയിച്ചുദൃഢമെന്നുനിനച്ചിടുന്നേൻ (17) സാരണൻ- (സ്വകാര്യമായിട്ട്) ജാനകീവിവഹത്തിന്ന്. ശതാനന്ദൻ- ഗുരുതരമാംതപസ്സഹഹചെയ്തുനിജാത്മജവാഞ്ഛയാവയ- സ്സറുപതിനായിരംദശരഥന്നുകഴിഞ്ഞളവീശ്വരേച്ഛയാൽ വരഗുണയുക്തരായ്ജഗതിനാലുതനൂജർവിഭണ്ഡകാത്മജൻ ചരുമഹസാജനിച്ചതുമഹാകുതുകത്തെവളർത്തിഞങ്ങളിൽ (18) വിദ്ദ്യുജ്ജിഹ്വൻ- (ആത്മഗതം)ഇവൻ അഹല്യാപുത്രനല്ലെ. സുന്ദാത്മജൻരാമനെമാർഗ്ഗമദ്ധ്യേ കൊന്നീടിനാനെന്നതുകേട്ടിവന്ന് ഇന്നല്ലലുണ്ടായ് വരുമത്രരാമൻ തന്നുത്ഭവേകൗതുകമെത്രയിണ്ടൊ (19) (പ്രകാശം)നിങ്ങൾക്കുമാത്രമല്ല സന്തോഷം,എല്ലാജനങ്ങ ൾക്കും സന്തോഷംതന്നെ രാവണൻ- (സ്വകാര്യമായിട്ട്)സാരണ!ജാനകീവിവാഹമെ ന്ന അമൃതുപോലുള്ള അക്ഷരങ്ങളെ നീ കേൾപ്പിക്കുന്നു.എ ന്റെ ഹൃദയം വിശ്വാമിത്രന്റെയും കൂടെപോരുന്നവരുടേ യും വരവിനെ തടുപ്പാൻ താടകയാൽ കഴിയുമൊ ഇല്ലയൊ എന്നു വിചാരിച്ച് ചഞ്ചലമായിരിക്കുന്നു.(ആലോചിച്ച്) അല്പായുസ്സാം മനുഷ്യപ്പരീഷയെവെറുതെ നീയെതിർക്കേണ്ടവത്സ! കെല്പുണ്ടെന്നാകിലൂക്കുള്ളമരരൊടമർചെ
യ്യെന്നുമുന്നംസുരർഷി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.