ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമങ്കം ൮൩
എന്നെക്കൂപ്പീടുവാനായ്സമയമഖിലദിക്
പാലരുംനോക്കിവാഴു-
ന്നെന്നല്ലിന്നാൾവരെക്കുംപ്രണയകലഹമാർ-
ന്നുള്ളകാലത്തുപോലും
സൗന്ദര്യംചേർന്നമന്ദോദരിയുടെചരണ-
ത്തിങ്കലുംഞാൻനമിച്ചി
ല്ലിന്നവ്വണ്ണംവിളങ്ങുന്നഹമിവനെനമി
ച്ചീടുവാൻലജ്ജിയാതൊ (14)
സാരണൻ- (ആത്മഗതം) ഹൃദയത്തിൽ ദുരഹങ്കാരം നിറ
ഞ്ഞിരിക്കുന്ന ഈയാൾക്ക് സീതയെ ലഭിക്കുന്ന കാര്യം ഇ
നിയും നിശ്ചയിക്കാറായില്ല, (സ്വകാര്യമായിട്ട് പ്രകാശം) മ
ഹാരാജാവെ! ആരംഭിച്ച കാര്യത്തിന്നു വിപരീതമനുഷ്ഠിക്കു
ന്നത് തിരുമനസ്സിലേക്ക് ഉചിതമല്ല.
രാവണൻ-പിതാവേ! ദശരഥപുത്രനായ ഞാൻ നമസ്കരി
ക്കുന്നു.
സാരണൻ-(അപ്രകാരംതന്നെ പറയുന്നു)
ജനകൻ- ബാലകന്മാരെ! നിങ്ങൾ ദീർഘായുസ്സുകളായി ഭ
വിപ്പിൻ.
ശതാനന്ദൻ- ഭഗവൻ വിശ്വാമിത്രമഹർഷേ!
പ്രമാണചേഷ്ടാദികളാൽ
സമന്മാർരണ്ടുപേരപി
രാമനാരിവരിൽചൊൽക
സ്വാമിൻ!ലക്ഷമണനാരിതിൽ? (15)
വിദ്ദ്യുജ്ജിഹ്വൻ- (ആത്മഗതം) ഒരുത്തനുമല്ല, (പ്രകാശം)
അനുജനിലതിമാത്രംസ്നേഹമുൾക്കൊണ്ടുപുത്തൻ
ഘനസദൃശനിറംപൂണ്ടുള്ളവൻരാമഭദ്രൻ
കനകസമനിറംപൂണ്ടഗ്രജന്തങ്കലേറ്റം
വിനയമൊടുവസിക്കുംബാലകൻലക്ഷ്മണൻതാൻ (16)
രാവണൻ- ( സ്വകാര്യമായിട്ട്) ( സാരണനോട്) എന്തുകൊ
ണ്ടാണ് ജനകൻ ജാനകിയെ വരുത്തുവാൻ താമസിക്കുന്നത്?
സാരണൻ- (ആത്മഗതം) അഹോ! മൂർഖജനാഗ്രഗണ്യനാ
യ ഈയാൾക്കെന്തൊരു കൊതിയാണ്,ഇയ്യാളിപ്പോൾ ത

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.