ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൨ ജാനകീപരിണയം
ജനകൻ-ജീമൂതക!അറിയിപ്പാനുള്ളതറിയിക്കു. പ്രതീഹാരി-രാമലക്ഷ്മണന്മാരോടുകൂടി വിശിഷ്ടനായ വിശ്വാ മിത്രമഹർഷി ദ്വാരദേശത്തിലെഴുന്നെള്ളിയിരിക്കുന്നു. ജനകൻ-(സന്തോഷത്തോടും വിനയത്തോടും കൂടി)സ്വാമി ൻ ശതാനന്തമഹർഷേ!ത്രിശംകുലോകത്തിന്റെ നൂതനസൃ ഷ്ടികർത്താവായും, പൂജ്യനായുമിരിക്കുന്ന വിശ്വാമിത്രമഹർഷി യെ അങ്ങുന്ന് തന്നെ അർഘ്യാജികളാൽ പൂജിച്ച് രഘുകു മാരന്മാരോടുകൂടി ഇപ്പോൽ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. ശതാനന്ദൻ- അങ്ങിനെ തന്നെ.(എന്ന് പോയി( ജനകൻ- ഇന്നെന്തുചെയ് വതുമിതെങ്ങിനെയരാഘവന്മാ- രൊന്നിച്ചുഗാഥിതനയൻഭവനേവരുമ്പോൾ ഒന്നെന്റെചിത്തമിളകുന്നിതുതണ്ടിവ്‍മത്സ്യം ചെന്നങ്ങുമുട്ടിയസരോരുഹമെന്നപോലെ (12) ( അനന്തരം ശതാനന്ദനും,രാമലക്ഷ്മണവിശ്വാമിത്രവേ ഷധാരികളായ രാവണസാരണവിദ്യുജ്ജിഹ്വന്മാരുംപ്രവേശിക്കുന്നു) (ശതാനന്ദൻ,വിശ്വമിത്രാദികളാണെന്ന്, വിദ്ദ്യുജ്ജി ഹ്വാദികളെ ജനകരാജാവിന്ന് കാണിച്ചുകൊടുക്കുന്നു) ജനകൻ- (ആസനത്തിൽനിന്ന് എഴുനീറ്റ്) ഭഗവൻ!വി ദേഹകുലത്തിൽ ജനിച്ച സീരദ്ധ്വജനായ ഞാൻ നമസ്ക രിക്കുന്നു. വിദ്ദ്യുജ്ജിഹ്വൻ- ജനകമഹാരാജാവായ അങ്ങേക്ക് ക്ഷേമം ഭവിക്കട്ടെ. സാരണൻ- (രാവണനോട്) (സ്വകാര്യമായിട്ട്) സ്വാമിന്നീഭൂമിപാലന്നു ക്ഷേമംതാനേവരില്ലെയോ ഭൂമിപുത്രിയെനീവേട്ടു ജാമാതാവായ്ഭവിക്കുമെ (13) രാവണൻ- (സന്തോഷത്തോടുകൂടി) അതങ്ങിനെ തന്നെ. (വിദ്ദ്യുജ്ജിഹ്വൻ ജനകനെ വന്ദിപ്പാനായി രാവണനോട് പിരിയംകൊണട് സംജ്ഞ കാണിക്കുന്നു)
രാവണൻ- (സ്വകാര്യമായിട്ട്) (സാരണനോട്)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.