താൾ:Janakee parinayam 1900.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൯൫

ശത്രുഘ്നൻ-- (വിസ്മയത്തോടുകൂടി)പർണ്ണാദിനിയെന്ന താപസി,രാക്ഷസന്മാർ ലങ്കാപുരത്തിൽ വെച്ചു സൈന്യങ്ങളോടും മന്ത്രികളോടും കൂടി സുഗ്രിവനെ സംഹരിച്ചതായിട്ടല്ലെ പറഞഞത്. എന്നാൽ ഹനുമാനെങ്ങിനെ ജീവിച്ചിരിക്കുന്നു. ഹനുമാൻ--പർണ്ണാദിനിയെന്ന ആ താപസി ആരാണ്? ശത്രുഘ്നൻ-- അവൾ ഋശ്യമൂകപർവതത്തിലാണത്രേ വസിക്കുന്നത് അവളുടെ ബന്ധുക്കളാണത്രേ സുഗ്രീവാദികൾ ഹനുമാന്--( ആത്മഗതം)ഇങ്ങിനെ ഒരു സ്ത്രീയില്ലല്ലോ.(ആലോചിച്ച്)എന്നാലവൾ ശൂർപ്പണഖയായിരിക്കുണം.രാവണകുംഭകർണ്ണന്മാരെ വധിച്ചതുകൊണ്ടും വിഭീഷണന്ന് രാജ്യം ലഭിച്ചതു കൊണ്ടും അവൾ ദുർമ്മനസ്സായിരിക്കുന്നു എന്ന് വിഭീഷണമന്തരിയായ സമ്പാതി പറഞ്ഞിട്ടുണ്ട്. അതിനാൽ ഭരത ശത്രുഘ്നന്മാരെ കൊല്ലുവാനായിട്ടുള്ള അവളുടെ പ്രയത്നമായിരിക്കാം ഇത്. (പ്രകാശം) രാവണനെ ജയിച്ച ശ്രീരാമദേവങ്കലുള്ല കോപത്താൽ താപസീ വേഷം ധരിച്ചു വന്ന നിങ്ങളോടു അപ്രിയത്തെ പറഞ്ഞ ആ സ്ത്രീ രാവണ സോദരിയായ ശൂർപ്പണഖയാണ്. ഭരതൻ -- ഇത് യോജിപ്പായിരിക്കുന്നുണ്ട്.താൻ ജനിച്ചത് പുലസ്ത്യവംശത്തിലാണെന്നല്ലെ അവൾ പറഞ്ഞത്. ഹനുമാൻ (തെക്കോട്ടു നോക്കീട്ട്) ഭരത! നോക്കൂ! ലങ്കേശ്വരനെ ജയിച്ചിട്ടുള്ള അദ്ദേഹം സീതയോടും ലക്ഷമണനോടും പരിജനങ്ങളോടും കൂടി പുഷ്പക വിമാനത്തിലിരുന്ുകൊണ്ട് മേഘമാർഗ്ഗത്തൂടെ ഇതാ വരുന്നു. (എല്ലാവരും ആശ്ചര്യത്തോടുകൂടി നോക്കുന്നു) ഹനുമാൻ --ഇപ്പോൾ

നന്ന്ായീക്ഷിക്കമേലേ ഭരത!നെടിയവൃ

ക്ഷങ്ങളിൽചാടിവേഗം

വന്നീടുന്നച്ഛഭല്ലപ്ളവഗനിബിഡമാ-

മഗ്രജന്തന്റെ സൈന്യം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/203&oldid=161370" എന്ന താളിൽനിന്ന് ശേഖരിച്ചത്