൧൯൪ ജാനകീപരിണയം
ഹനുമാൻ-- ദൈവബലത്തെ പ്രാപിച്ചിട്ടുള്ള ശ്രീീരാമദേവങ്കൽ രാക്ഷസന്മാരുടെ മായാബലം ഫലിക്കയില്ല. എന്തുകൊണ്ടെന്നാൽ കേട്ടാലും. ഒന്നാം പോരതില്ന്ദ്രജിത്തഥമഹാമായാവിസൗമിത്രിയോ
ടൊന്നിച്ചങ്ങിനെ കെട്ടി രാമനെ ജവം നാഗാസ്ത്രപാശത്തിനാൽ
ശത്രുഘ്നൻ-- ആതാപസി ഇതിനെ തന്നെ വേറെ വിധമായി കേട്ട് സൂക്ഷമമറിയാതെ നമ്മെ വ്യസനിപ്പിച്ചതാണെന്ന് ഞാൻ വിചാരിക്കുന്നു. ഭരതൻ -- പിന്നെയോ. ഹനുമാൻ-- വന്നാനങ്ങുടനെ ജവേനഗരുഡൻ യുദ്ധത്തിലിന്ദ്രാജ്ഞയാൽ ഭരതൻ-- ഉണ്ണി ! ശത്രുഘ്ന! ഇത് നീയറിയിച്ച ശ്രീ വസിഷ്ഠമഹർഷിയുടെ കൽപനയോടു യോജിച്ചിരിക്കുന്നു. ഹനുമാൻ-- അന്നേരത്തഴൽതീര്ന്നവർക്കധികമായുണ്ടായിയുദ്ധോദ്യമം (46) ശത്രുഘ്നൻ -- ഭഗവാനായ ഗരുഡൻ വന്നാൽ സര്പ്പമയങ്ങളായ ശരങ്ങൾ എങ്ങിനെ നശിക്കാതിരിക്കും. ഭരതൻ -- ഉണ്ണി! ശത്രുഘ്ന! ഇപ്പോൾ മനസ്സിലായി ദേവേന്ദ്രന്ന് ജ്യേഷ്ഠനെക്കൊമ്ടുള്ള കാര്യസാദ്ധ്യം രാവണസംഹാരമാണ് എന്ന്. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഇങ്ങിനെ ജ്യേഷ്ഠനെ രക്ഷിപ്പാൻ ഗരുഡനെ അയ്ചചില്ലേ? ജനകൻ --(സന്തോഷിച്ച്)ഞങ്ങലുടെ പ്രാണനെ രക്ഷിച്ച ബ്രഹ്മചാരിയായ അങ്ങയുടെ നാമധേയമെന്താണെന്ന് സത്യമായിട്ടിപ്പോൾ പറയണം. ഹനുമാൻ-- തരണിസുതൻമന്ത്രിയതായ്
മരുവും പവനാത്മജൻ ഹനുമാൻഞാൻ
ഭരതാന്തികത്തിലെന്നെ
പ്പരിടാരാവണാന്തകന്യച്ചു (47)
ജനകൻ-- ഗുരു യാജ്ഞവൽക്യമുനിയെന്നപോൽഭവാൻ
പരിചൊടുമാന്യനിഹമേമരുൽസുത!
ഗുരുവേദമൂർത്തിരവിയോടുനിയ്യുമെൻ
ഗുരുവെന്നപോൽഖലുപഠിച്ചുവിദ്യയെ (48)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.