ഏഴാമങ്കം ൧൯൩
നന്നായ് പുഷ്പകമേറിലക്ഷമണനുമായൊന്നിച്ചിതാരാഘവൻ
വന്നീടുന്നുകൃതാർത്ഥനായ്ഭരത!നീചാടല്ലെടോവഹ്നിയിൽ (43)
ശത്രുഘ്നൻ-- (നോക്കീട്ട്)ആരാണീ ബ്രഹ്മചാരി; ശുഭവർത്തമാനത്തെ അറിയിക്കുന്നു. ജനകൻ (സന്തോഷത്തോടുകൂടി ) ഉണ്ണി! ഭരത! ബദ്ധപ്പെടേണ്ട! ബദ്ധപ്പെടേണ്ട.ശുഭവർത്തമാനം കേൾക്കുന്ുവല്ലോ. ഭരത--(നോക്കീട്ട്) ആര്യ! അങ്ങിനെയല്ല.
അറിഞ്ഞുകൂടാതുടനപ്രിയത്തെ
പറഞ്ഞുപിമ്പങ്ങനുതാപമുള്ളിൽ
നിറഞ്ഞുപർണ്ണാദിനിവർണ്ണിയായ്താൻ
പറഞ്ഞീടുന്നൂ പ്രിയവാക്യമേവം (44)
അതിനാൽ ഇതു കളവാണ്. (എന്നു വേഗത്തിലഗ്നി സമീപത്തിൽ ചെല്ലുന്നു) വർണ്ണിരൂപനായ ഹനൂമാൻ-- (പൊടുന്നനവെ തിരനീക്കിപ്രവേശിച്ച്) ഭരത! അരുതരുത്. അകാരണമായിട്ടെന്താണിങ്ങനെ പ്രവർത്തിക്കുന്നത്.(എന്ന് തടുത്തുകൊണ്ട്) അങ്ങിപ്പോൾ കേട്ടാലും: കൊന്നാൻസേനാനിനീലൻരജനിപർചമൂ
നാഥനാകും പ്രഹസ്ത-ന്തന്നെ,ക്കൊന്നാൻ സുമിത്രാസുതനമരർപുക
ഴ്തിടുമാറിന്ദ്രജിത്തെ
കൊന്നൊട്ടിക്കുംഭകർണ്ണാദികളെ ദശമുഖ
ന്തന്നെയും വേഗമിപ്പോ
ളൊന്നിച്ചാര്യൻലഭിച്ചൂ ക്ഷിതിമകളെ
ജയശ്രീയെയും രാമദേവൻ (45)
അതിനാലിപ്പോൾ അങ്ങ് രാമദേവനെ അനുജനോടും ഭാര്യയോടും കൂടി ദർശിച്ചുണ്ടാകുന്ന ആനന്ദത്തെ അനുഭവിക്കും. ഭരതൻ-- മായാബലം കൊണ്ട് യുദ്ധത്തിൽ പ്രവീണന്മാരായ രാക്ഷസന്മാരുടെ ഇടയിൽ നിന്ന് താദൃശ്യനായ ജ്യേഷ്ഠൻ ഇവിടെ വരികയെന്നുള്ളതെങ്ങിനെ?
൨൫*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.